Home അറിവ് രാവിലെ എഴുന്നേൽക്കാൻ മടിയുണ്ടോ? കാരണമറിയാം

രാവിലെ എഴുന്നേൽക്കാൻ മടിയുണ്ടോ? കാരണമറിയാം

രാവിലെ ക്യത്യമായി അലറാം വെച്ചാലും എഴുന്നേല്‍ക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാണ്. ചിലര്‍ അലറാം അടിക്കുന്നത് പോലും കേള്‍ക്കാറില്ല.കേട്ടാല്‍ തന്നെ അലറാം ഓഫ് ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറാണ് പതിവ്. രാവിലെ എഴുന്നേല്‍ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ. പ്രധാന കാരണം മടി തന്നെയാണ്.

ഇതിന് പിന്നിലെ മറ്റു കാരണങ്ങള്‍ ഇവയാണ്.

നെ​ഗറ്റീവ് ചിന്ത ഒഴിവാക്കൂ

വീട്ടിലെ ഓരോ പ്രശ്നങ്ങളും ആലോചിച്ച്‌ കിടന്നുറങ്ങുന്ന ചിലരുണ്ട്. നെ​ഗറ്റീവായുള്ള ചിന്ത വെെകി ഉറങ്ങുന്നതിന് കാരണമാകാറുണ്ട്. പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാന്‍ കിടക്കുക, അപ്പോള്‍ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുന്‍പ് അടുത്ത ദിവസത്തെ കാര്യം പ്ലാന്‍ ചെയ്യാനും സന്തോഷകരമായ കാര്യങ്ങള്‍ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.

രാത്രിയുള്ള വര്‍ക്ക് ഔട്ട്

രാവിലെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ചിലര്‍ക്ക് സമയം കിട്ടാറില്ല. അത് കൊണ്ടാണ് ചിലര്‍ രാത്രി വര്‍ക്ക് ഔട്ട് ചെയ്യുന്നത്. വര്‍ക്ക് ഔട്ട് ചെയ്യുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍, രാത്രി വര്‍ക്ക് ഔട്ട് ചെയ്യാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം, ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതല്‍ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, വര്‍ക്ക് ഔട്ടിന് ശേഷം ഉറങ്ങാന്‍ കിടന്നാല്‍ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.

തെറ്റായ ഭക്ഷണരീതി

രാത്രി ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുൻപ്ഭക്ഷണം കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. അത് ​ഉറക്കത്തെ മാത്രമല്ല, ​ദഹിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാം. സസ്യാഹാരിയാണെങ്കില്‍ ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്‍പും അല്ലാത്തവര്‍ 4-5 മണിക്കൂ‌റിന് മുന്‍പും ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക