Home അന്തർദ്ദേശീയം ഓൺലൈൻ ലോട്ടറിയിൽ മലയാളികൾ മുടക്കുന്നത് കോടികൾ.ജാക്ക്പോട്ട് തുക അമ്പത് മില്യൻ ദിർഹം.

ഓൺലൈൻ ലോട്ടറിയിൽ മലയാളികൾ മുടക്കുന്നത് കോടികൾ.ജാക്ക്പോട്ട് തുക അമ്പത് മില്യൻ ദിർഹം.

യു.എ.ഇയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ കളക്ടബിൾ സ്കീം എമിറേറ്റ്സ് ലോട്ടോ വാങ്ങുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു.യു.എ.ഇയിലും വിദേശത്തും 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം.കാർഡുകൾ യു.എ.ഇയിലെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ, എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റ്, ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ വഴി സ്വന്തമാക്കാം.ഒരു ടിക്കറ്റിന് 35 ദിർഹമാണ് വില.
ലോട്ടോയിൽ പങ്കെടുക്കുന്നവർ ഒന്നു മുതൽ 49 വരെയുള്ള നമ്പറുകളാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ആറ് നമ്പറുകളിൽ മൂന്ന് നമ്പറുകൾ മാച്ച് ആയാൽ അടുത്ത നറുക്കെടുപ്പിലേക്കുള്ള ഫ്രീ എൻട്രി ലഭിക്കും. നാല് നമ്പറുകൾ മാച്ചായാൽ 300 ദിർഹവും അഞ്ച് നമ്പറുകൾ മാച്ചായാൽ ഒരു മില്യൻ ദിർഹവും ലഭിക്കും. ആറ് നമ്പറുകളും മാച്ചാവുകയാണെങ്കിൽ കുറഞ്ഞത് 35 മില്യൺ ദിർഹത്തിന്റെജാക്ക്പോട്ട് നേടാനുള്ള അവസരമാണുള്ളത്. സമ്മാനം 50 മില്യൻ ദിർഹം എത്തുന്നതുവരെ ഓരോ ആഴ്ചയും 5 മില്യൻ ദിർഹംവീതം കൂട്ടികൊണ്ടിരിക്കും. യു.എ.ഇയിലെ നിലവിലുള്ള മറ്റ് ജാക്പോട്ട് സമ്മാനത്തുകകളേക്കാൾ വലിയ തുകയാണ് ഈ ജാക്ക്പോട്ട് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 35 മില്യൻ ദിർഹമാണ് എമിറേറ്റ്സ് ലോട്ടോ വഴി സമ്മാനം ലഭിക്കുക.

ഫത്വ അനുമതിയോടെ നടത്തുന്ന യു.എ.ഇയിലെ ആദ്യ ഡിജിറ്റൽ കളക്ടബിൾ സ്കീം കൂടിയാണിത്. ഏപ്രിൽ 18 നാണ് എമിറേറ്റ്സ് ലോട്ടോ ദുബായിൽ ആരംഭിച്ചത്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് 10 മില്യൻ ദിർഹവും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ അവാർഡ് ഒരു മില്യൺ ഡോളറും വാഗ്ദാനം ചെയ്യുമ്പോൾ എമിറേറ്റ്സ് ലോട്ടോനൽകുന്ന തുക ഏറ്റവും ഉയർന്നതാണ്. പങ്കെടുക്കുന്നവർക്ക് കളക്ടബിൾ കാർഡുകൾ മാത്രമായി വാങ്ങാനും നറുക്കെടുപ്പിൽ പ്രവേശിക്കാനുള്ള ഓപ്ഷൻ നിരസിക്കാനും അവസരമുണ്ട്.
സമ്മാനം നേടിയവർക്ക് താൽപ്പര്യമില്ലെങ്കിൽ പേര് വെളിപ്പെടുത്തേണ്ടതില്ല. ജീവകാരുണ്യപ്രവർത്തനങ്ങളെ പിന്തുണക്കുകയാണ് എമിറേറ്റ്സ് ലോട്ടോയുടെപ്രാഥമിക ലക്ഷ്യമെന്ന് പറയുന്നു.

നറുക്കെടുപ്പിൽ ഭാഗ്യം അവതരിപ്പിക്കുന്ന യുവതി മലയാളിയാണ്. തൃശൂർ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകൾ ഐശ്വര്യ അജിത്താണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഒപ്പം മലയാളത്തിലും സംസാരിച്ച് ഭാഗ്യം അവതരിപ്പിക്കുന്ന യുവതി.