Home വാണിജ്യം ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ്; കമ്പനിയുടെ വശദീകരണമറിയാം

ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ്; കമ്പനിയുടെ വശദീകരണമറിയാം

പഭോക്താക്കളില്‍ നിന്നും ഗൂഗിള്‍ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് വാങ്ങുമെന്ന വാര്‍ത്തയെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഫീസ് നല്‍കേണ്ടതില്ല എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയില്‍ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്നും പണമിടപാടുകള്‍ക്ക് യുഎസ് ഉപഭോക്താക്കളില്‍ നിന്നാണ് ചാര്‍ജ്ജ് ഈടാക്കുകയെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ ചാര്‍ജ്ജുകള്‍ അമേരിക്കയില്‍ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങള്‍ക്ക് തടസ്സമാകില്ലെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

അടുത്തവര്‍ഷം ആന്‍ഡ്രോയിഡ്, ഐഓഎസ് വേര്‍ഷനുകള്‍ക്കായി പുതിയ ഗൂഗിള്‍ പേ ആപ്പ് അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ മുമ്പ് അറിയിച്ചിരുന്നു.