Home അറിവ് 300 രൂപയുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ കാന്തല്ലൂരിലെ കാഴ്ചകള്‍ ആസ്വദിക്കാം

300 രൂപയുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ കാന്തല്ലൂരിലെ കാഴ്ചകള്‍ ആസ്വദിക്കാം

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിങ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്ന് നാളെ മുതല്‍ കാന്തല്ലൂരിലേക്കും സര്‍വീസ് നടത്തും. നാളെ രാവിലെ 9.30-ന് പഴയ മൂന്നാര്‍ ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് ഉച്ചകഴിഞ്ഞ് കാന്തല്ലൂരിലെത്തും.

എട്ടാംമൈല്‍, ലക്കം വെള്ളച്ചാട്ടം, മറയൂര്‍ ചന്ദന റിസര്‍വ്, മുനിയറകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഒരു പകല്‍ സയത്തെ ഈ യാത്രക്കിടയില്‍ സന്ദര്‍ശിക്കുന്നത്. ഒരാള്‍ക്ക് 300 രൂപയാണ് ഈടാക്കുന്നത്. കാന്തല്ലൂരില്‍ പച്ചക്കറി, പഴവര്‍ഗതോട്ടങ്ങള്‍ കാണാനുള്ള സൗകര്യമൊരുക്കും. കാന്തല്ലൂരില്‍ നിന്ന് ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന ബസ് തിരികെ മൂന്നാറില്‍ വൈകീട്ട് അഞ്ചുമണിക്കാണ് മടങ്ങിയെത്തുക.

ടോപ് സ്റ്റേഷനിലേക്ക് ജനുവരി ഒന്നിന് ആരംഭിച്ച സൈറ്റ് സീയിങ് ബസ് സര്‍വീസ് വിജയമായതിനെ തുടര്‍ന്നാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലേക്കും പുതിയ സര്‍വീസിന് നിര്‍ദേശം നല്‍കിയത്. 250 രൂപയാണ് ടോപ് സ്റ്റേഷന്‍ വരെയുള്ള ടിക്കറ്റ് നിരക്ക്. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് 100 രൂപ നിരക്കില്‍ കിടന്നുറങ്ങുന്നതിനുള്ള സൗകര്യവും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.