Home അറിവ് മുട്ടക്കൊപ്പം ഒരിക്കലും ഇവ കഴിക്കരുത്

മുട്ടക്കൊപ്പം ഒരിക്കലും ഇവ കഴിക്കരുത്

കൃത്യ സമയത്തിന് ഭക്ഷണം കഴിക്കേണ്ടതും, ശരിയായ ഭക്ഷണം കഴിക്കേണ്ടതും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് പോലെ തന്നെ തമ്മില്‍ ചേരാത്ത ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ കഴിച്ചാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.ആയുര്‍വേദം പ്രകാരം തമ്മില്‍ ചേരാത്ത ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ കഴിക്കുന്നത് ദഹനേന്ധ്രിയത്തിന്പ്രശ്നങ്ങള്‍ ഉണ്ടാകും. അത് മൂലം ക്ഷീണം, ഓക്കാനം പോലെയുള്ള പ്രശ്‍നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ഇത്തരത്തില്‍ ആളുകള്‍ എല്ലാത്തിന്റെ കൂടെയും കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. മുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണെന്നത് കൊണ്ടും, പ്രോട്ടീനും വിറ്റാമിനും മിനറലും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ടും മുട്ടയ്ക്ക് പ്രിയം ഏറെയാണ്. പലരീതിയില്‍ പല ഭക്ഷണങ്ങള്‍ക്ക് ഒപ്പം ആളുകള്‍ മുട്ട കഴിക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്ക് ഒപ്പം മുട്ട കഴിക്കാന്‍ പാടില്ല. ഈ ഭക്ഷണങ്ങള്‍ക്ക് ഒപ്പം മുട്ട കഴിക്കരുത്

1)ബേക്കൺ

ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയാണ് ബേക്കണ്‍. ഇത് ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറവല്ല. ഇതിന് പ്രധാന കാരണത്തെ മുട്ടയിലേത് പോലെ തന്നെ ബേക്കണിലും ധാരാളം പ്രോട്ടീനും ഫാറ്റും അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്. എന്നാല്‍ ഇത് കൊണ്ട് തന്നെയാണ് മുട്ടയ്‌ക്കൊപ്പം ബേക്കണ്‍ കഴിക്കാന്‍ പാടില്ലാത്തതിനും കാരണം. ഇവ രണ്ടും ഒരുമിച്ച്‌ കഴിച്ചാല്‍ ശരീരത്തില്‍ പെട്ടെന്ന് ഊര്‍ജ്ജം വര്‍ധിക്കുകയും, വളരെ പെട്ടെന്ന് ഊര്‍ജ്ജം കുറയുകയും ചെയ്യും. ഇത് അമിത ക്ഷീണത്തിന് കാരണമാകുകയും ചെയ്യും.

2) പഞ്ചസാര

മുട്ടയ്‌ക്കൊപ്പം ഒരിക്കലും പഞ്ചസാര കഴിക്കരുത്. ഇവ രണ്ടും ഒരുമിച്ച്‌ കഴിക്കുമ്ബോള്‍ ശരീരത്തില്‍ അമിനോ ആസിഡുകള്‍ ഉണ്ടാകും. അത് രക്തം കട്ടിപിടിക്കാന്‍ കാരണമാകും. അതിനാല്‍ താനെ മുട്ടയും പഞ്ചസാരയും ഒരിക്കലും ഒരുമിച്ച്‌ കഴിക്കാന്‍ പാടില്ല.

3) പാല്‍

വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതനുസരിച്ച്‌ പാലും മുട്ടയും ഒരുമിച്ച്‌ കഴിക്കുന്നത് വിവിധ ദഹന പ്രശ്‍നങ്ങള്‍ക്ക് കാരണമാകും. കൂടാതെ സാല്‍മൊണേല്ല പോലെയുള്ള അണുബാധയ്ക്കും കാരണമാകും. കൂടാതെ ഇവ രണ്ടും സ്ഥിരമായി ഒരുമിച്ച്‌ കഴിക്കുന്നത് കാലക്രമേണ കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ കാരണമാകും. പച്ചമുട്ട പാലിനൊപ്പം കഴിക്കുന്നതാണ് കൂടുതല്‍ പ്രശ്‍നങ്ങള്‍ക്ക് കാരണമാകുന്നത്. കൂടാതെ ധാരാളം പ്രോടീന്‍ അടങ്ങിയിട്ടുള്ള രണ്ട് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനിടയില്‍ ഏറ്റവും കുറഞ്ഞത് 2 മണിക്കൂറെങ്കിലും ഇടവേള ഉണ്ടായിരിക്കണം.