Home അന്തർദ്ദേശീയം കൂറ്റന്‍ മഞ്ഞുമല ദ്വീപിനോടടുക്കുന്നു; ഭീതിയോടെ ശാസ്ത്രലോകം

കൂറ്റന്‍ മഞ്ഞുമല ദ്വീപിനോടടുക്കുന്നു; ഭീതിയോടെ ശാസ്ത്രലോകം

കൂറ്റന്‍ മഞ്ഞുമല ഒഴുകി ദ്വീപിനോട് അടുക്കുന്നത് ഭീഷണിയാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പിരിഞ്ഞ മഞ്ഞുമലയാണ് ബ്രിട്ടീഷ് അധിനിവേശ പ്രദേശമായ സൗത്ത് ജോര്‍ജിയ ദ്വീപ് ലക്ഷ്യമായി നീങ്ങുന്നത്. സൗത്ത് അറ്റ്ലാന്റിക് കടലിലെ ഒഴുക്കിന് അനുസരിച്ചാണ് ഇത് നീങ്ങുന്നത്. ദ്വീപിന് നേരെ ഒഴുകുന്നതായാണ് വിലയിരുത്തല്‍

സൗത്ത് ജോര്‍ജിയ ദ്വീപില്‍ ധാരാളമായി കാണുന്ന പെന്‍ഗ്വിന് ഇത് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ജോര്‍ജിയ ദ്വീപില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ മഞ്ഞുമല സ്ഥിതി ചെയ്യുന്നത്. ഗുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനഫലമായി കടലിലെ ഒഴുക്ക് വടക്ക് ദിശയിലേക്ക് ആണെങ്കില്‍ സൗത്ത് ജോര്‍ജിയയുമായി മഞ്ഞുമല കൂട്ടിയിടിക്കുമോയെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

കടലില്‍ 650 അടി ആഴത്തില്‍ വരെ നിലക്കൊള്ളുന്ന മഞ്ഞുമലയ്ക്ക് ആകെ 93 മൈല്‍ നീളവും 30 മൈല്‍ വീതിയുമാണുള്ളത്. സൗത്ത് ജോര്‍ജിയ സൗത്ത് കൊറിയ ദ്വീപിന് സമാനമായ വലുപ്പം മഞ്ഞുമലയ്ക്ക് ഉണ്ടെന്നാണ് ബ്രിഗാം യംഗ് സര്‍വകലാശായലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് ലോങ് പറയുന്നത്.

്ദ്വീപുമായി മഞ്ഞുമല കൂട്ടിയിടിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി തീരത്തിന് സമീപം മഞ്ഞുമല നിലയുറപ്പിച്ചാലും ജീവജാലങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. ഇതോടെ, ലക്ഷകണക്കിന് പെന്‍ഗ്വിനുകള്‍ക്കും സീലുകള്‍ക്കും കടല്‍ പക്ഷികള്‍ക്കും ഭക്ഷണം തേടി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2017ലാണ് അറ്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമല വേര്‍പെട്ടത്. 2300 ചതുരശ്ര മൈലായിരുന്നു അന്ന് ഇതിന്റെ വിസ്തൃതി. ഇപ്പോള്‍ മഞ്ഞുമല ചെറുതായെങ്കിലും റോഡ് ഐലന്റിന്റെ വലുപ്പം ഇപ്പോഴും ഇതിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുത്.