ആയുർവേദത്തിൽ നെല്ലിക്ക ഒരു ഔഷധമാണ്.വാത, പിത്ത, കഫ ദോഷങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ സുഖപ്പെടുത്താന്‍ നെല്ലിക്ക പൊടി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം…നിങ്ങള്‍ക്ക് വാത സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ദിവസവും 5 ഗ്രാം നെല്ലിക്ക പൊടി എള്ളെണ്ണയില്‍ കലര്‍ത്തി കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് മുമ്ബോ ശേഷമോ നിങ്ങള്‍ക്ക് ഈ മിശ്രിതം കഴിക്കാം.ശരീരത്തില്‍ പിത്തദോഷത്തിന്റെ അളവ് കൂടുമ്ബോള്‍ ഉദര, ദഹനസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന്, അസിഡിറ്റി, കുറഞ്ഞ ദഹനം, മലബന്ധം, തലവേദന തുടങ്ങിയ രോഗങ്ങള്‍ കാരണം ശരീരത്തില്‍ പിത്തരസം വര്‍ദ്ധിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് ഗ്രാം നെല്ലിക്കപ്പൊടി നെയ്യില്‍ കലര്‍ത്തി ഭക്ഷണം കഴിച്ച ശേഷം കഴിക്കുക. ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 20 മുതല്‍ 25 മിനിറ്റ് വരെ കഴിഞ്ഞ് ഇത് കഴിക്കാം.ശരീരത്തില്‍ കഫത്തിന്റെ അളവ് വര്‍ദ്ധിക്കുമ്ബോള്‍, ശരീരത്തിന് അലസതയുണ്ടാകും. എപ്പോഴും ഉറക്കവും അലസതയും ഉണ്ടാകുന്നു. ചുമയും ശ്വാസതടസ്സവും വിഷാദരോഗവും ഉണ്ടാകാം. ഈ രോഗങ്ങളെല്ലാം തടയാന്‍ നെല്ലിക്കപ്പൊടി തേനില്‍ കലര്‍ത്തി കഴിക്കുക. ഭക്ഷണത്തിന് മുമ്ബോ ശേഷമോ നിങ്ങള്‍ക്ക് ഇത് കഴിക്കാം.നെല്ലിക്കയുടെ ഗുണങ്ങള്‍നെല്ലിക്കയുടെ രുചി തുടക്കത്തില്‍ നല്ല കയ്പ്പുള്ളതാണെങ്കിലും പിന്നീട് മധുരമാകും.ശരീരത്തിലെ പിത്തരസത്തിന്റെ അളവ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നു.നെല്ലിക്ക ശരീരത്തില്‍ തണുപ്പ് വര്‍ദ്ധിപ്പിക്കുകയും ചൂടിന്റെ പ്രഭാവം ശമിപ്പിക്കുകയും ചെയ്യുന്നു.ഉദരരോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വളരെ ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.