വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളായും സുഹത്തായുമെല്ലാം കണ്ട് കൂടെക്കൊണ്ടു നടക്കുന്ന മൃഗസ്‌നേഹികളാണ് നമുക്ക് ചുറ്റും. മൃഗസ്‌നേഹം ഒരു ട്രെന്‍ഡ് ആയി മാറിയ ഈ കാലത്ത് ആഹാരവും ഉറക്കവും യാത്രയുമെല്ലാം അവയ്‌ക്കൊപ്പം തന്നെ. എന്നാല്‍ മനുഷ്യന് നല്‍കുന്ന ചികിത്സ തന്നെ അവയ്ക്ക് നല്‍കിയാലോ? ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പണി പാളും!!
തായ്ലാന്റിലെ ഒരു യുവതി ഫംഗസ് ബാധ മാറ്റാനായി പൂച്ചയ്ക്ക് മഞ്ഞള്‍പ്പൊടി ചികിത്സ നടത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ വെള്ള പൂച്ച മഞ്ഞ പൂച്ചയായി! എന്നാലിപ്പോള്‍ നിറം മാറിയ പൂച്ചയെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

തമപ സുപമ എന്ന യുവതിയാണ് വെള്ള പൂച്ചയെ മഞ്ഞ പൂച്ചയാക്കിയത്. ഫംഗസ് ബാധ കണ്ട സ്ഥലങ്ങളില്‍ യുവതി മഞ്ഞള്‍ പുരട്ടി. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പൂച്ചയുടെ ശരീരം മുഴുവന്‍ മഞ്ഞ നിറമായി.
ഫംഗസ് ബാധയേറ്റ സ്ഥലങ്ങളില്‍ മാത്രം പുരട്ടാതെ, പൂച്ചയുടെ ശരീരത്തില്‍ മുഴുവന്‍ മഞ്ഞള്‍ പുരട്ടിയതാണ് നിറം മാറ്റത്തിന് കാരണം. എന്നാല്‍ വെള്ള പൂച്ചയെക്കാള്‍ ഇപ്പോഴുള്ള മഞ്ഞ പൂച്ചയാണ് കൂടുതല്‍ ഭംഗിയെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം കുറച്ചുനാള്‍ മഞ്ഞനിറവുമായി നടക്കേണ്ടിവരുമെങ്കിലും പൂച്ചയുടെ ഫംഗസ് ബാധയെല്ലാം ഈ പ്രയോഗത്തിലൂടെ മാറി.