Home കൗതുകം പതിനായിരം ലിറ്റര്‍ കൊക്കകോളയും അപ്പക്കാരവും; പരീക്ഷണത്തില്‍ സംഭവിച്ചതിങ്ങനെ, വീഡിയോ കാണാം

പതിനായിരം ലിറ്റര്‍ കൊക്കകോളയും അപ്പക്കാരവും; പരീക്ഷണത്തില്‍ സംഭവിച്ചതിങ്ങനെ, വീഡിയോ കാണാം

കോളയിലും പെപ്‌സിയിലുമെല്ലാം മെന്റോസും അപ്പക്കാരവും ചേര്ത്തുള്ള നിരവധി പരീക്ഷണങ്ങളുടെ വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലരെല്ലാം ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട് എന്നാല്‍ നമ്മള്‍ ഇതുവരെ കണ്ട് ശീലിച്ച കൊക്കകോള പരീക്ഷണങ്ങളുടെ അല്‍പം കൂടി പുരോഗമിച്ച ഒരു രൂപമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. റഷ്യന്‍ യൂട്യൂബറായ മാക്‌സിം മൊണക്കാവ് ആണ് അഗ്‌നിപര്‍വ്വതത്തിന് സമാനമായ പരീക്ഷണം നടത്തി വൈറലായത്.

വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് മാക്‌സിം കൊക്കകോള ഉപയോഗിച്ച് അഗ്‌നിപര്‍വ്വതത്തിന് സമാനമായ സാഹചര്യം ഒരുക്കിയത്. നാല് വര്‍ഷം കൊണ്ടാണ് ഇയാള്‍ ഈ പരീക്ഷണം നടത്തിയത്. പതിനായിരം ലിറ്റര്‍ കൊക്കകോള ഇതിന് വേണ്ടി ഉപയോഗിച്ചു. അപ്പക്കാരവുമായി ചേര്‍ത്താണ് പരീക്ഷണം നടത്തിയത്. ഏഴു ലക്ഷം രൂപയാണ് ഇതിന് ചെലവായത്.

തരിശായ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ച് പരീക്ഷണം നടത്തുകയായിരുന്നു. പ്രത്യേകം ഒരുക്കിയിരിക്കുന്ന സംവിധാനത്തിലേക്ക് കൊക്കകോള ഒഴിക്കുന്നതും അപ്പക്കാരം ചേര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പൊട്ടിത്തെറിയോടെയാണ് അഗ്‌നിപര്‍വ്വതത്തിന് സമാനമായി ദ്രാവകം പുറന്തളളിയത്.

20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ലാവ പുറന്തളളുന്നത് പോലെ ദ്രാവകം പുറത്തേയ്ക്ക് ഒഴുകുന്നതും വ്യക്തമാണ്. ശീതള പാനീയത്തിലെ ആഡിഡ് സാന്നിധ്യവും അപ്പക്കാരത്തിലെ കാര്‍ബണ്‍ അംശവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് ഈ പതഞ്ഞ് പൊങ്ങലിന് കാരണം. ഇവ തമ്മില്‍ ചേരുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ കാര്‍ബണേറ്റ് തുടര്‍ന്ന് വിഘടിച്ച് കാര്‍ബര്‍ ഡയോക്സൈഡും വെളളവുമായി മാറുന്നു.