Home അറിവ് ഇനി മനുഷ്യശരീരത്തില്‍ നിന്നും ചാര്‍ജ് ചെയ്യാം; അത്ഭുതകരമായ കണ്ടെത്തല്‍ ഇങ്ങനെ

ഇനി മനുഷ്യശരീരത്തില്‍ നിന്നും ചാര്‍ജ് ചെയ്യാം; അത്ഭുതകരമായ കണ്ടെത്തല്‍ ഇങ്ങനെ

നുഷ്യശരീരത്തില്‍ നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബാറ്ററി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയിലെ യുഎസ് ഗവേഷകരാണ് ഇപ്പോള്‍ പരിസ്ഥിതി സൗഹ്യഹൃദ ഗാഡ്ജെറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഒരു വള പോലെ ധരിക്കാവുന്ന ഉപകരണമാണ്. ഇത് ശരീര താപം ഉപയോഗിക്കുകയും അതിനെ ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു.

ഫോണില്‍ ബാറ്ററി ഇല്ലെന്നൊന്നും ഇനി പറയേണ്ടി വരില്ല. അതിനെല്ലാമൊരു പരിഹാരമാണ് പുതിയ കണ്ടുപിടുത്തം. വൈകാതെ ഇത്തരത്തില്‍ വൈഫൈ ആയി ഫോണ്‍ വരെ ചാര്‍ജ് ചെയ്യാവുന്ന ഗാഡ്ജറ്റുകള്‍ ഇറങ്ങിയേക്കാം. അത്തരമൊരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പ്രകാരം, ശരീരത്തിന്റെ ചൂട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന തെര്‍മോ ഇലക്ട്രിക് ചിപ്പുകള്‍ അടങ്ങിയ വലിച്ചുനീട്ടുന്ന മോതിരം അല്ലെങ്കില്‍ ബ്രേസ്ലെറ്റ് ധരിച്ച് സ്വന്തം വാച്ചുകള്‍ അല്ലെങ്കില്‍ ഫിറ്റ്നസ് ട്രാക്കറുകള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയും. റോബോട്ടുകള്‍ക്ക് വൈദ്യുതോര്‍ജ്ജം നല്‍കുന്നതിനായി യന്ത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനു തുല്യമായ രീതിയാണിത്.

ചതുരശ്ര സെന്റിമീറ്ററിന് 1 വോള്‍ട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഊ ഉപകരണങ്ങള്‍ക്കു കഴിയും. ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വന്‍തോതില്‍ ഉല്‍പാദനം അനുവദിക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഈ ഗാഡ്ജെറ്റുകള്‍ വില്‍പനയ്ക്കെത്തുമെന്ന് സിയാവോ പറഞ്ഞു.