Home അറിവ് കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇത്തവണ ഹജ്ജിന് പോകാനാവില്ല

കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇത്തവണ ഹജ്ജിന് പോകാനാവില്ല

Hundreds of Muslim pilgrims circle the Kaaba, the cube-shaped structure in the Grand Mosque, as they observe social distancing to protect themselves against the coronavirus, in the Muslim holy city of Mecca, Saudi Arabia, Wednesday, July 29, 2020 During the first rites of hajj, Muslims circle the Kaaba counter-clockwise seven times while reciting supplications to God, then walk between two hills where Ibrahim's wife, Hagar, is believed to have run as she searched for water for her dying son before God brought forth a well that runs to this day. (AP Photo)

വര്‍ഷം ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമെന്ന് സൗദി. വിദേശങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ ശേഷം വേണം രജ്യത്തേക്ക് പ്രവേശിക്കേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്നായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ പറഞ്ഞത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എന്നതാണ്.

സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദേശികള്‍ മാത്രമല്ല സ്വദേശികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.