Home അറിവ് ഹൈവേയിലെ ടോള്‍ നിരക്കുകള്‍ കൂട്ടി; ഇന്ന് മുതലുള്ള നിരക്കുകള്‍

ഹൈവേയിലെ ടോള്‍ നിരക്കുകള്‍ കൂട്ടി; ഇന്ന് മുതലുള്ള നിരക്കുകള്‍

ന്ന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് മുതല്‍ ദേശിയ പാതകളിലെ ടോള്‍ നിരക്കുകള്‍ വര്‍ധിക്കും. വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. വിവിധ വാഹന വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 5 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധന.

കാര്‍, ജീപ്പ്, ലഘു വാണിജ്യ വാഹനങ്ങള്‍, ടൂ ആക്സില്‍ ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 5 രൂപ മുതല്‍ 15 രൂപ വരെ കൂടും. മൂന്ന് ആക്സില്‍ മുതലുള്ള വലിയ വാണിജ്യ വാഹനങ്ങള്‍ക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധിക്കുന്നത്.

ഇരുവശത്തേക്കുമുള്ള യാത്രയില്‍ വിവിധ വിഭാഗങ്ങളിലായി 5 മുതല്‍ 30 രൂപ വരെ വര്‍ധിക്കും. പ്രതിമാസ പാസുകളുടെ നിരക്കുകളും ഇന്ന് മുതല്‍ കൂടും. വല്ലാര്‍പാടം-കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസയില്‍ വിവിധ വാഹന വിഭാഗങ്ങളിലായി 5 മുതല്‍ 10 രൂപ വരെയാണ് വര്‍ധന.

പൊന്നാരിമംഗലം ടോളില്‍ ഇരുവശത്തേക്കുമുള്ള യാത്രയില്‍ 5 രൂപ മുതല്‍ 30 രൂപ വരെയാണ് വര്‍ധന. ദേശിയ പാത 66ലെ കുമ്പളം ടോള്‍ പ്ലാസയില്‍ പരമാവധി 10 രൂപ വരെ മാത്രമാണ് വര്‍ധന. ഇന്ധന വില വര്‍ധനവിന്റെ തിരിച്ചടിയില്‍ നില്‍ക്കുമ്പോഴാണ് ദേശിയ പാതകളിലൂടെയുള്ള യാത്രയ്ക്കും ചിലവേറുന്നത്.