Home വാണിജ്യം ഓണ്‍ലൈനിലുള്ള ഇന്ത്യക്കാരില്‍ രണ്ടില്‍ ഒരാള്‍ സൈബര്‍ ആക്രമണ ഭീഷണിയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഓണ്‍ലൈനിലുള്ള ഇന്ത്യക്കാരില്‍ രണ്ടില്‍ ഒരാള്‍ സൈബര്‍ ആക്രമണ ഭീഷണിയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്ത്യക്കാരില്‍ രണ്ടില്‍ ഒരാള്‍ സൈബര്‍ ആക്രമണ ഭീഷണിയിലാണെന്ന് സൈബര്‍ സുരക്ഷ റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഭീഷണി നേരിടുന്നത്. നോര്‍ട്ടണ്‍ ലൈഫ് ലോക്കിന്റെ 2021 നോര്‍ട്ടണ്‍ സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 2.7 കോടിയിലധികം വ്യക്തിവിവരങ്ങള്‍ ഇന്ത്യക്കാരുടെ മോഷണം പോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം വന്ന നിയന്ത്രണങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് വലിയ അവസരമായെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ കൂടുതല്‍ ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

സൈബര്‍ ആക്രമണത്തിനിരയായവരില്‍ 52 ശതമാനം പേര്‍ ഉടന്‍ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചപ്പോള്‍ 47 ശതമാനം പേര്‍ വിവിധ കമ്പനികളില്‍ നിന്നാണ് സഹായം തേടുന്നത്. ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 63 ശതമാനം പേരും കോവിഡ് -19 മഹാമാരി ആരംഭിക്കുന്നതിന് മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യന്‍ സൈബര്‍ ഉപയോക്താക്കളില്‍ 90 ശതമാനം തങ്ങളുടെ ഡേറ്റ സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടി എടുക്കുന്നവരാണ്, എന്നാല്‍ ഇത്തരം നടപടികള്‍ എടുത്താലും 42 ശതമാനം പേര്‍ക്ക് തങ്ങളുടെ ഡാറ്റ പൂര്‍ണ്ണമായും സുരക്ഷിതമാകുമെന്ന് ഉറപ്പില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനാല്‍ ഉപയോക്താക്കള്‍ വിദഗ്‌ദ്ധോപദേശം തേടേണ്ടതും അവരുടെ ഓണ്‍ലൈന്‍ സ്വകാര്യത പരിരക്ഷിക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ പറയുന്നു.