കേരള മീഡിയ അക്കാദമിയുടെ ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 21 വരെയാണ് അപേക്ഷിക്കാനാവുക. മീഡിയയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ജേണലിസം & കമ്യൂണിക്കേഷന്‍, ടിവി ജേണലിസം, പിആര്‍ & അഡ്വര്‍ടൈസിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിട്ടുണ്ടാകണം. ഈ വര്‍ഷം മേയ് 31ന് 35 വയസ്സ് കവിയരുത്. പട്ടിക വര്‍ഗം, ഒഇസി വിഭാഗക്കാര്‍ക്ക് രണ്ട് വര്‍ഷം ഇളവ് ലഭിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ലഭിക്കും. ഓണ്‍ലൈന്‍ അഭിരുചിപരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണു പ്രവേശനം.
വിശദ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www. keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 300 രൂപയാണ് അപേക്ഷാഫീസ്. (പട്ടിക, ഒഇസി വിഭാഗക്കാര്‍ക്ക് 150 രൂപ). ഇ-ട്രാന്‍സ്ഫര്‍ / ജി-പേ / ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275