Home വാണിജ്യം നിരത്തുകള്‍ കീഴടക്കാന്‍ സുസുക്കി വാഗൺ ആർ സ്‌മൈൽ

നിരത്തുകള്‍ കീഴടക്കാന്‍ സുസുക്കി വാഗൺ ആർ സ്‌മൈൽ

ന്ത്യൻ നിരത്തുകളെ കീഴടക്കിയ വാഹനമാണ് വാഗൺ ആർ എന്നതില്‍ ഒരു സംശയവും ഇല്ല. ചെറിയ വിലയും മികച്ച യാത്രാനുഭവും സമ്മാനിക്കുന്ന വാഗൺ ആറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. വാഗൺ ആർ സ്‌മൈൽ എന്നാണ് പേര്. മിനി വാനുപോലെയുള്ള ഡിസൈനാണ് സ്‌മൈലിന്.

1.29 – 1.71 ദശലക്ഷം യെൻ (ഏകദേശം 8.3 – 11.44 ലക്ഷം രൂപ)യാണ് വില. പ്രതിമാസം അയ്യായിരം സ്‌മൈലെങ്കിലും വിൽക്കാമെന്ന പ്രതീക്ഷയില്‍ സെപ്തംബർ പത്തു മുതലാണ് സ്‌മൈൽ ജപ്പാനിൽ വിൽപ്പന സുസുക്കി ആരംഭിക്കുന്നത്. വൈകാതെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഒറ്റ നോട്ടത്തിൽ മിനി വാനു പോലെതോന്നുന്ന രീതിയിലാണ് പുറം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുസുക്കി ആൾട്ടോ ലാപിനെയും ഓർമിപ്പിക്കുന്നു. വാനിലെ പോലെ ഇരുവശത്തേക്കും തുറക്കുന്ന ഇലക്ട്രിക് സ്ലൈഡിങ് ഡോറുകൾ. റേഡിയേറ്റർ ഗ്രില്ലിന് അകത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ. സാധാരണ വാഗൺ ആർ മോഡലുകളേക്കൾ 45 മില്ലിമീറ്റർ ഉയരം കൂടുതലാണ്. ഉൾഭാഗത്തും സൗകര്യത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല. 

657 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്‌മൈലിന്റെ ഹൃദയം. 58 എൻഎം ആണ് പരമാവധി ടോർക്. സ്റ്റാൻഡേഡ് സിവിടി ട്രാൻസ്മിഷനുണ്ട്. മൂന്ന് വേരിയന്റിലാണ് കമ്പനി സ്‌മൈൽ ഓഫർ ചെയ്യുന്നത്.