Home അറിവ് പോളിസികള്‍ മുടങ്ങി കിടക്കുകയാണോ?; പുതുക്കാന്‍ സൗകര്യമൊരുക്കി എല്‍ഐസി

പോളിസികള്‍ മുടങ്ങി കിടക്കുകയാണോ?; പുതുക്കാന്‍ സൗകര്യമൊരുക്കി എല്‍ഐസി

ക്ടോബര്‍ 22 വരെ ആനുകൂല്യത്തോടെ എല്‍ഐസി പോളിസികള്‍ പുതുക്കാം. പോളിസി റിവൈവല്‍ പദ്ധതി പ്രകാരമാണിത്. ലാപ്സ് ആകാത്തതും കാലാവധി എത്താത്തതുമായ എല്ലാ പോളിസികളും പദ്ധതിയുടെ ഭാഗമായി സൗജന്യ നിരക്കില്‍ പുതുക്കാം.

ഒരു ലക്ഷം രൂപ വരെ പ്രീമിയം അടയ്ക്കാനുള്ളവര്‍ക്ക് ലേറ്റ് ഫീസ് ഇനത്തില്‍ 20 ശതമാനം വരെ കുറവ് ലഭിക്കും. ഇതില്‍ കൂടുതലാണ് തുകയെങ്കില്‍ പരമാവധി 2,500 രൂപയാകും ആനുകൂല്യം ലഭിക്കുക.

ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി തകിടം മറിച്ചപ്പോള്‍ ഇന്‍ഷുന്‍സ് പോളിസികളിലെ തിരിച്ചടവുകള്‍ക്കും വലിയ തോതില്‍ മുടക്കമുണ്ടായിട്ടുണ്ട്. 29 ശതമാനത്തോളം പോളിസികളിലെങ്കിലും അടവ് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ പറയുന്നത്.