Home അറിവ് ഇവകൾ ശ്രദ്ധിച്ചാൽ പിസിഒഡി പ്രതിരോധിക്കാം

ഇവകൾ ശ്രദ്ധിച്ചാൽ പിസിഒഡി പ്രതിരോധിക്കാം

ധുനിക കാലത്ത് ഒട്ടേറെ സ്ത്രീകൾക്ക് പരിചിതമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി വൻ തോതിൽ ആർത്തവ പ്രശ്‌നങ്ങൾക്കൊപ്പം വന്ധ്യതയ്ക്കും സാധ്യത ഉണ്ടാക്കുന്നു എന്നതാണ് ഈ രോഗാവസ്ഥയിലെ ഏറ്റവും ആശങ്കാജനകമായ കാര്യം.

ജനിതക പാരമ്പര്യ കാരണങ്ങളാൽ പിസിഒഡി വരാം. തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും പിസിഒഡി ഉണ്ടാവാം. ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം.

പിഡിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. നട്സുകൾ, ഫ്ളാക്സ് സീഡുകൾ, എള്ള് തുടങ്ങിയ ഭക്ഷണങ്ങളിൽ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഉലുവ, കറുവാപ്പട്ട, മഞ്ഞൾ, പുതിന, തുളസി, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിനും സ്ത്രീകളിലെ പിസിഒഡിയുടെ വിവിധ ലക്ഷണങ്ങളെ ചെറുക്കുന്നതിനും സഹായകമാണ്.

മധുരക്കിഴങ്ങ്, ചേന, കടല, ചോളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികളുടെ ഉപയോഗം പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.