Home അറിവ് ഒമിക്രോൺ; പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വഴികള്‍

ഒമിക്രോൺ; പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വഴികള്‍

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊവിഡ് കൂടുതലും പിടിപെടാനുള്ള സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു.

പോഷകാഹാരക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലവും രോഗപ്രതിരോധശേഷി കുറയ്​ക്കുകയും പകർച്ച വ്യാധി​ പെട്ടെന്ന്​ പിടിപെടാൻ കാരണമാവുകയും ചെയ്യുന്നു. പ്രതിരോധിശേഷി വർദ്ധിപ്പിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍.

നന്നായി വ്യായാമം ചെയ്യുക. വ്യായാമം രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. വ്യായാമം ശ്വാസകോശങ്ങളിൽ നിന്നും ശ്വാസനാളങ്ങളിൽ നിന്നും ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിച്ചേക്കാം. ഇത് ജലദോഷം, പനി അല്ലെങ്കിൽ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

നന്നായി വെള്ളം കുടിക്കുക. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതുൾപ്പെടെ വെള്ളം ശരീരത്തിൽ നിരവധി പ്രധാന പങ്ക് വഹിക്കുന്നു.ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു, ഇത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് കാരണമാകുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലും ഇത് പ്രവർത്തിക്കുന്നു.

മതിയായ ഉറക്കം ഉറപ്പുവരുത്തുക. രോ​ഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്. മതിയായ ഉറക്കം ലഭിക്കാത്ത ആളുകൾക്ക് ഇടയ്ക്കിടെ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഉറക്കത്തിൽ രോഗപ്രതിരോധവ്യവസ്ഥ ചില സൈറ്റോകൈനുകൾ പുറത്തുവിടുന്നു. ശരീരത്തിന് ഉറക്കം നഷ്ടപ്പെട്ടാൽ, സംരക്ഷിത സൈറ്റോകൈനുകളുടെയും അണുബാധയെ ചെറുക്കുന്ന ആന്റിബോഡികളുടെയും ഉത്പാദനം കുറച്ചേക്കാം.

തൈര് പോലെയുള്ള നല്ല ബാക്ടീരിയകളുള്ള ഭക്ഷണങ്ങൾക്ക് നല്ല ആരോഗ്യ ഗുണങ്ങളുണ്ട്. പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ സാധാരണ നിലയിലാക്കാനും സന്തുലിതമായിരിക്കാനും സഹായിക്കും. ദഹനനാളത്തിൽ വസിക്കുന്ന ഗട്ട് മൈക്രോബയോട്ട അത്യാവശ്യമായ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു.

പഴങ്ങളും പച്ചക്കറികളിലും ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. അത് രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. പല പച്ചക്കറികളും പഴങ്ങളും മറ്റ് സസ്യാധിഷ്ഠിത ഭക്ഷണങ്ങളും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ. അവ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

യോഗ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വ്യത്യസ്‌തമായ ആസനങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നു, ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നു, ഊർജനിലവാരം വർധിപ്പിക്കുകയും ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നു.

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ബ്രൊക്കോളി. വിറ്റാമിനുകൾ എ, സി, ഇ എന്നിവയും നാരുകളും മറ്റ് നിരവധി ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ബ്രൊക്കോളി പ്രതിരോധശേഷി കൂട്ടാൻ സ​ഹായിക്കുന്നു. ബ്രോക്കോളിയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നാഡീവ്യവസ്ഥയും ഒപ്റ്റിമൽ മസ്തിഷ്ക പ്രവർത്തനവും നിലനിർത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ പേശികളുടെ ക്രമമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഉയർന്ന അളവിലുള്ള പൊട്ടാസ്യത്തിനൊപ്പം, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം, കാൽസ്യം എന്നിവയും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.