Home അറിവ് മാനസിക സമ്മര്‍ദ്ദം കോവിഡ് പോസിറ്റീവ് ആകാന്‍ കാരണമാകുമോ?; പഠനം

മാനസിക സമ്മര്‍ദ്ദം കോവിഡ് പോസിറ്റീവ് ആകാന്‍ കാരണമാകുമോ?; പഠനം

കോവിഡിന്റെ തുടക്കത്തില്‍ ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോയ ആളുകള്‍ക്ക് കോവിഡ് 19 വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. ആനല്‍സ് ഓഫ് ബിഹേവിയറല്‍ മെഡിസിന്‍ ജേണലിലാണണ് ഇത് സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളത്. സമ്മര്‍ദ്ദം നേരിടുന്നവരില്‍ SARS-CoV-2 അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതായി പഠനത്തില്‍ പറയുന്നു.

നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ കവിത വേദര, ലണ്ടനിലെ കിംഗ്സ് കോളേജ്, ന്യൂസിലാന്റിലെ ഓക്ക്ലന്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ പഠനത്തിന് നേതൃത്വം നല്‍കി.

സമ്മര്‍ദ്ദം, സാമൂഹിക പിന്തുണ തുടങ്ങിയ മനഃശാസ്ത്രപരമായ ഘടകങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും കൂടുതല്‍ ഗുരുതരമായ രോഗലക്ഷണങ്ങളിലേക്കും ഉള്ള വര്‍ദ്ധിച്ച സംവേദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ എന്നറിയുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. കവിത വേദര പറഞ്ഞു. 1,100 മുതിര്‍ന്നവരില്‍ പഠനം നടത്തി. 2020 ഏപ്രിലില്‍ സര്‍വേ പൂര്‍ത്തിയാക്കി.

ഉയര്‍ന്ന മാനസിക ക്ലേശം അനുഭവിക്കുന്നവരില്‍ കൊവിഡ് 19 അണുബാധയും ലക്ഷണങ്ങളും കൂടുതലായി കാണപ്പെടുന്നതായി ഫലങ്ങള്‍ കാണിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കൊവിഡ് ലഭിക്കാനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളും ആയിരിക്കാമന്നും പ്രൊഫ. വേദര പറഞ്ഞു.