Home ആരോഗ്യം ഇക്കാര്യം പിന്തുടര്‍ന്നാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം

ഇക്കാര്യം പിന്തുടര്‍ന്നാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം

സൂര്യപ്രകാശം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. യുഎസിലെ ബഫല്ലോ സര്‍വകലാശാലയിലെയും പ്യൂര്‍ട്ടോ റിക്കോ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഈ പഠനം ജേണല്‍ ഓഫ് കാന്‍സര്‍ എപ്പിഡെമിയോളജി, ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്നി ജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

സൂര്യപ്രകാശത്തിലും സൂര്യപ്രകാശമില്ലാത്ത അവസ്ഥയിലും ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ താരതമ്യ പഠനത്തിനായി ഗവേഷകര്‍ ക്രോമോമീറ്ററുകള്‍ ഉപയോഗിച്ചു. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് സൂര്യപ്രകാശം എക്‌സ്‌പോഷര്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതുവായ ആശയം നല്‍കിയിരിക്കുന്നത്.

സൂര്യപ്രകാശം ഏല്‍ക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് ചില തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഫ്രോയിഡന്‍ഹൈം പറഞ്ഞു. ഈ ഘട്ടം സൂര്യനില്‍ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ആന്തരിക ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രോയിഡന്‍ഹൈം വിശദീകരിച്ചു. സൂര്യപ്രകാശം ശരീരത്തിന് പല വിധത്തില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യപ്രകാശം ശരീരത്തിന് പല തരത്തില്‍ സഹായകരമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി വേണ്ട അളവില്‍ ലഭ്യമാകുന്നു. കൂടാതെ ഇന്‍ഫ്‌ളമേഷന്‍, പൊണ്ണത്തടി എന്നിവ കുറയ്ക്കുന്നതിനും ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്ക് ആയ സിര്‍ക്കാഡിയന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നന്നായി നടക്കുന്നതിനും സൂര്യ പ്രകാശം സഹായിക്കുന്നു.