Home വാണിജ്യം ഒരൊറ്റ ആപ്പ്, കൂടുതല്‍ ഉള്ളടക്കങ്ങള്‍; എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം

ഒരൊറ്റ ആപ്പ്, കൂടുതല്‍ ഉള്ളടക്കങ്ങള്‍; എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം

യര്‍ടെല്‍ എക്സ്ട്രീം പ്രമീയം എന്ന പുതിയ വീഡിയോ സ്ട്രീമിങ് സേവനം ആരംഭിച്ചു. എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയത്തിന്റെ അവതരണത്തിലൂടെ വീഡിയോ സ്ട്രീമിങ് എന്റര്‍ടെയ്ന്‍മെന്റിന്റെ പുതിയൊരു ലോകമാണ് തുറക്കുന്നുവെന്നാണ് എയര്‍ടെല്‍ അവകാശവാദം. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെന്തും ഒറ്റ ആപ്പില്‍ ലഭ്യമാണ് എന്നതാണ് എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയത്തിന്റെ പ്രത്യേകത.

ഇന്ത്യയിലെയും ആഗോള തലത്തിലെയും 15 വീഡിയോ ഒടിടികള്‍ ഈ ഒറ്റ ആപ്പില്‍ സംയോജിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് 10,500 സിനിമകളും ഷോകളും ലൈവ് ചാനലുകളുമുള്ള ഏറ്റവും വലിയ കാറ്റലോഗാണ് ലഭ്യമാകുന്നത്. സോണി ലിവ്, ഇറോസ് നൗ, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഹൊയ്ചോയ്, മനോരമ മാക്സ്, ഷെമാറൂ, അള്‍ട്രാ, ഹംഗാമ പ്ലേ, എപ്പികോണ്‍, ഡോകുബേ, ദിവോ ടിവി, ക്ലിക്ക്, നമ്മഫ്ളിക്സ്, ഡോളിവുഡ്, ഷോര്‍ട്സ് ടിവി എന്നിവയിലെ ഉള്ളടക്കങ്ങള്‍ എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയത്തില്‍ ലഭ്യമാണ്.

രണ്ടാമതായി, ഓരോ ഉപഭോക്താവിനും ഒറ്റ സബ്സ്‌ക്രിപ്ഷന്‍, ഒറ്റ സൈന്‍-ഇന്‍, സംയോജിത തിരച്ചില്‍ , ഓരോ ഉപയോക്താവിനും AI-അധിഷ്ഠിത വ്യക്തിഗതമാക്കിയ ക്യൂറേഷന്‍ തുടങ്ങിയവയെല്ലാം ഒറ്റ ആപ്പില്‍ നല്‍കി മഹത്തായ അനുഭവം നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം മൊബൈലിലും ടാബ്ലറ്റിലും ലാപ്ടോപ്പുകളിലും ആപ്പ് അല്ലെങ്കില്‍ വെബിലൂടെ ലഭ്യമാകും. എക്സ്ട്രീം സെറ്റ്-ടോപ്-ബോക്സിലൂടെ ടിവിയിലും ലഭിക്കും.
എയര്‍ടെല്‍ വരിക്കാര്‍ക്ക് ഈ ഉള്ളടക്കങ്ങളെല്ലാം ആകര്‍ഷകമായ 149 രൂപയുടെ പ്രതിമാസ പാക്കില്‍ ലഭിക്കും.

എയര്‍ടെല്‍ എക്സ്ട്രീം ഇന്ത്യയിലെ ഒടിടി രംഗത്തെ മാറ്റിമറിക്കുമെന്നും ഉള്ളടക്കം കണ്ടെത്തല്‍, ചെലവ്, വിതരണം ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയാണിവിടെയെന്നും സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്കും ഒടിടി രംഗത്തുള്ളവര്‍ക്കും ആവശ്യമായതെല്ലാം നല്‍കുന്നുവെന്നും എയര്‍ടെല്‍ ഡിജിറ്റല്‍ സിഇഒ ആദര്‍ശ് നായര്‍ പറഞ്ഞു.