ഒ.പി രജിസ്ട്രേഷന് മുതല്‍ പരിശോധനയും ചികിത്സയും മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുന്നതുമടക്കം ഡിജിറ്റലായി മാറുന്ന ഇ-ഹെല്‍ത്ത് പദ്ധതി 16 സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജം.സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം രോഗീസൗഹൃദവും കടലാസ് രഹിതവുമായി മാറുന്നതിലൂടെ ചികിത്സ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും കൈവരുമെന്നാണ് പ്രതീക്ഷ.സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നാലും രോഗിയുടെ ആരോഗ്യരേഖയുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നു എന്നതാണ് പദ്ധതിയുടെ നേട്ടം.ഇതിന്റെ ഭാഗമായി വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്രീകൃത ഇ-ഹെല്‍ത്ത് സംവിധാനത്തില്‍ ക്രോഡീകരിക്കും. ഇത് നിലവില്‍വന്ന ആശുപത്രികളില്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം (യു.എച്ച്.ഐ.ഡി) പുരോഗമിക്കുകയാണ്. ഈ കാര്‍ഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനുള്ള അടിസ്ഥാന രേഖയായിരിക്കും.ഓരോ ജില്ലയിലും എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കും. സംവിധാനം നടപ്പാകുന്നതോടെ ആശുപത്രിയിലെ ഒ.പി. രജിസ്ട്രേഷന്, ടോക്കണ്‍ ഡിസ്പ്ലേ, മുന്‍കൂര്‍ ബുക്കിങ്, ക്യൂ മാനേജ്മെന്റ് സംവിധാനങ്ങള്‍ ഡിജിറ്റലായി മാറും.ഇതോടെ ഒ.പികളിലെ തിരക്കും അനാവശ്യ കാലതാമസവും ഒഴിവാകുംഎല്ലാം കടലാസ് രഹിതം രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനാല്‍ ആശുപത്രിയില്‍ വരുന്ന രോഗിയുടെ കൈവശമുള്ള യു.എച്ച്.ഐ.ഡി കാര്‍ഡ് സ്കാന്‍ ചെയ്യുമ്പോൾ തന്നെ അയാളെ സംബന്ധിച്ച വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ ലഭ്യമാകും.പ്രത്യേക ടോക്കണ്‍ മാനേജ്മെന്റ് സംവിധാനം വഴി തങ്ങളുടെ ഊഴമെത്തുമ്പോൾ ഡോക്ടറെ കാണാം. പരിശോധനക്കുശേഷം ടെസ്റ്റുകള്‍ ആവശ്യമെങ്കില്‍ വിവരങ്ങള്‍ അപ്പോള്‍തന്നെ ലാബിലെ കമ്പ്യൂട്ടറിലെത്തും.പരിശോധനഫലം തയാറായാല്‍ ഡോക്ടറുടെ കമ്പ്യൂട്ടറിൽ കാണാം. തുടര്‍ന്ന് ഡോക്ടറെ കണ്ട ശേഷം ഫാര്‍മസിയിലെത്തിയാല്‍ ആവശ്യമായ മരുന്ന് ലഭിക്കും. ഈ നടപടികളെല്ലാം കടലാസ് രഹിതമാണ്.മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന കേസുകളില്‍ ഡോക്ടറെ കാണാന്‍ പോകേണ്ട സമയം അപ്പോള്‍തന്നെ ലഭിക്കും. യു.എച്ച്.ഐ.ഡി കാര്‍ഡുമായി ബന്ധപ്പെട്ട ആശുപത്രിയില്‍ എത്തിയാല്‍ മതിയാകും.