Home നാട്ടുവാർത്ത റേഷൻധാന്യ വിതരണം കൃത്യമല്ലെങ്കിൽ ഇനി പിടി വീഴും.ട്രാക്കിങ് സിസ്റ്റം ആരംഭിച്ചു

റേഷൻധാന്യ വിതരണം കൃത്യമല്ലെങ്കിൽ ഇനി പിടി വീഴും.ട്രാക്കിങ് സിസ്റ്റം ആരംഭിച്ചു

പൊ​തുവി​ത​ര​ണ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന ചോ​ര്‍​ച്ച പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു പുതിയ മാർഗം. സ​പ്ലൈ​കോ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച സം​വി​ധാ​ന​മാ​ണ് വാ​ഹ​ന ട്രാ​ക്കിംഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ആണത് .ഭ​ക്ഷ്യ​ധാ​ന്യം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും ജി​പി​എ​സ് വെ​ഹി​ക്കി​ള്‍ ട്രാ​ക്കിങ് സം​വി​ധാ​നം സ​ഹാ​യി​ക്കും.

എ​ഫ്സിഐ ഗോ​ഡൗ​ണ്‍, സി​എംആ​ര്‍ മി​ല്ലു​ക​ള്‍ എ​ന്നി​വ​യി​ല്‍നി​ന്ന് സ​പ്ലൈ​കോ ഇ​ട​ക്കാ​ല സം​ഭ​ര​ണ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും, ഇവിടെനി​ന്ന് റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്കും കാ​ല​താ​മ​സ​മി​ല്ലാ​തെ, മു​ന്‍​നി​ശ്ച​യി​ച്ച റൂ​ട്ടു​ക​ളി​ലൂ​ടെ​ത്ത​ന്നെ പോ​കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​നാ​വും.ജിപിഎ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ അ​വ​സ്ഥ​യും സ്ഥാ​ന​വും അ​റി​യാ​ന്‍ വ​കു​പ്പി​നു ത​ത്സ​മ​യ എ​സ്‌എംഎ​സ് ല​ഭി​ക്കും. ജി​പിഎ​സ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ സി​ഡാ​ക്കി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.