Home വാണിജ്യം സ്മാർ‌ട്ട് ഫോണിൽ പുത്തനുണർവുമായി നോക്കിയ; ഇത്തവണ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോൺ

സ്മാർ‌ട്ട് ഫോണിൽ പുത്തനുണർവുമായി നോക്കിയ; ഇത്തവണ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോൺ

നപ്രിയ കമ്പനിയായിരുന്ന നോക്കിയ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോൺ അവതരിപ്പിക്കുന്നു. നോക്കിയ ജി 300 എന്നാണ് മോഡലിന്റെ പേര്. സ്വീകാര്യമായ ഡിസൈൻ, സ്നാപ്ഡ്രാഗൺ 400 സീരീസ് ചിപ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രതേകതയെന്ന് കമ്പനി അവകാശപ്പെടുന്നു.

18 വാട്‌സ് ഫാസ്റ്റ് ചാർജിംഗാണ് സവിശേഷത. ഫോണിൽ ഒരു വേരിയന്റ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 15,000 രൂപയാണ് വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റാണിത്. ഇത് ഗ്രേ നിറത്തിൽ ലഭ്യമാകും, ഒക്ടോബർ 19 മുതൽ യുഎസിൽ വിൽപ്പനയ്ക്കെത്തുമെങ്കിലും ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറുമായാണ് ഈ 6.52 ഇഞ്ച് HD+ (720 x 1600 പിക്‌സൽ) ഡിസ്‌പ്ലേ 20: 9 ആണ്. ആൻഡ്രോയിഡ് 11 ലാണിത് പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ f/1.8 അപ്പർച്ചർ ഉള്ള 16എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ക്യാമറ, 2എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, മുൻവശത്ത് 8 എംപി സെൻസർ ഉണ്ട്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് വിപുലീകരിക്കാനുള്ള ഓപ്ഷൻ കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 802.11ac, Bluetooth v5, GPS/ A-GPS, NFC, USB Type-C, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും 4,470 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.