ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലാകെ ഏതാനും ദിവസങ്ങളിലായി കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി പൊടിക്കാറ്റ് വീശുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റില്‍ ജനജീവിതവും ദുസ്സഹമായി . റോഡ് ഗതാഗതവും യാത്രയും വരെ ദുരിതത്തിലാക്കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊടിക്കാറ്റ് വീശിയടിക്കുന്നത്..
കാലാവാസ്ഥാ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രവചനങ്ങള്‍ പൂര്‍ണമായും ശരിവെച്ചുകൊണ്ടായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ മാറ്റങ്ങള്‍. കാഴ്ചാ പരിധി തീരെ കുറഞ്ഞത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിനും കാരണമായി. ട്രാഫിക് വിഭാത്തിന്‍റെ നേതൃത്വത്തില്‍ വിവിധ റോഡുകളിലെ സൂചനാബോര്‍ഡുകളില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ആവര്‍ത്തിച്ച് നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ വേഗത കുറച്ച് സഞ്ചരിക്കണമെന്നും, കാറ്റ് പലമേഖലകളിലും ശക്തമായി വീശുമെന്നും അറിയിച്ചു.കാഴ്ച നാല് മുതല്‍ എട്ട് കി.മീ വരെയും, രണ്ട് കി.മീറ്റിനും താഴെയായി ചുരുങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ചൊവ്വാഴ്ച കാഴ്ച പരിധി പൂജ്യത്തിലേക്ക് താഴ്ന്നതായും കാലാവസ്ഥാ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.
പൊടിക്കാറ്റിനൊപ്പം ചൂടും വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.ഈയാഴ്ച വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുന്നതിനാല്‍ വൈകുന്നേരങ്ങളിലെ കാഴ്ച തീരെകുറയുമെന്ന് കാലാവസ്ഥാ വിഭാഗം ആവര്‍ത്തിച്ചു. തെക്കന്‍ ഇറാഖില്‍ നിന്നാരംഭിക്കുന്ന കാറ്റാണ് കുവൈത്തും ഖത്തറും ഉള്‍പ്പെടെ ഗള്‍ഫ്രാജ്യങ്ങളിലേക്ക് പൊടിപടലം പടര്‍ത്തി ആഞ്ഞു വീശുന്നത്.