Home അറിവ് മധുരെ-രാമേശ്വരം-ധനുഷ്കോടി പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഉഗ്രന്‍ പാക്കേജ് അവതരിപ്പിച്ച് റെയില്‍വേ .

മധുരെ-രാമേശ്വരം-ധനുഷ്കോടി പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഉഗ്രന്‍ പാക്കേജ് അവതരിപ്പിച്ച് റെയില്‍വേ .

വലിയ ബുദ്ധിമുട്ടുകളോ പ്ലാനിങ്ങുകളോ ഒന്നുമില്ലാതെ, വളരെ എളുപ്പത്തില്‍ മധുരെ-രാമേശ്വരം-ധനുഷ്കോടി പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റെയില്‍വേ പുറത്തിറക്കിയ പാക്കേജ് അറിയാം

മധുരെയുടെയും രാമേശ്വരത്തിന്‍റെയും ഐതിഹ്യങ്ങളോടും വിശ്വാസങ്ങളോ‌‌ടും ചേര്‍ന്നൊരു യാത്ര…. കടല്‍ക്കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ ധനുഷ്കോടിയുടെ തീരങ്ങള്‍ കണ്ട് മധുരമീനാക്ഷിയെ തൊഴുത് രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഒ‌ട്ടേറെ ഓര്‍മ്മകളും അനുഭവങ്ങളും സ്വന്തമാക്കി ഒരു യാത്ര… യാതൊരുവിധ അങ്കലാപ്പുകളുമില്ലാതെ നമ്മുടെ നാ‌ട്ടില്‍ നിന്നും മധുര-രാമേശ്വരം കറങ്ങി വരുവാന്‍ ഉഗ്രന്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി.

നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്ന യാത്ര പാക്കേജ് MADURAI RAMESWARAM (SER045) എന്നാണ് അറിയപ്പെടുന്നത്. എല്ലാ വ്യാഴാഴ്ചയും ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലാണ് യാത്ര. ത്രീ ടര്‍ എസി ക്ലാസ് ആണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പാക്കേജിലായിരിക്കും യാത്രയിലെ സൗകര്യങ്ങള്‍ ലഭ്യമാവുക.യാത്രയുടെ ആദ്യ ദിവസം വ്യാഴാഴ്ച- രാത്രി 11.20ന് ഗുരുവായൂരില്‍ നിന്നും യാത്ര ആരംഭിക്കും. ഈ ദിവസത്തെ ഭക്ഷണം യാത്രാ പാക്കേജില്‍ ഉള്‍പ്പെട്ടി‌‌ട്ടില്ല. യാത്രക്കാര്‍ ഇതിന്റെ ചാര്‍ജ് സ്വയം വഹിക്കേണ്ടതാണ്.വെള്ളിയാഴ്ച 12.25ന് ട്രെയിന്‍ മധുരയിലെത്തും. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാമേശ്വരത്തേയ്ക്ക് പോയി അവിടെ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യും. അന്ന് രാത്രി അവിടെ താമസം. ഈ ദിവസത്തെ ഡിന്നര്‍ ആണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് ശനിയാഴ്ച രാമേശ്വരം ക്ഷേത്രത്തില്‍ അതിരാവിലെ ദര്‍ശനത്തിന് പോകാം. പ്രഭാത ഭക്ഷണത്തിനു ശേഷം ധനുഷ്കോടിയും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജന്മഗൃഹവും സന്ദര്‍ശിക്കും. ഉച്ചയ്ക്കു ശേഷം മധുരയിലേക്ക് തിരിക്കം. വൈകിട്ടെത്തി, അന്നു രാത്രി താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസത്തെ പ്രഭാതഭക്ഷണവും അത്താഴവും ഹോട്ടലില്‍ ഒരുക്കിയിരിക്കും.താല്പര്യമുള്ളവര്‍ക്ക് ഞായറാഴ്ച അതിരാവിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കാം. ഹോട്ടലില്‍ നിന്നും 11 മണിക്ക് ചെക്ക് ഔട്ട് ചെയ്ത് തിരുമലൈ നായക്കര്‍ പാലസ് കാണുവാന്‍ തിരിക്കും. ശേഷം മധുര റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 4.00 മണിക്ക് എത്തിച്ചേരും. 4.25 ന്റെ ട്രെയിനിനു മടക്കയാത്ര ( Train No: 16127.). നാലാം ദിവസത്തെ പ്രഭാതഭക്ഷണം മാത്രമാണ് പാക്കേജിലുള്ളത്.അഞ്ചാം ദിവസംഅഞ്ചാമത്തെ ദിവസം രാവിലെ 6.40 ന് ട്രെയിന്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും.

. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള പുണ്യ ഇടങ്ങള്‍ എന്നതിലുപരിയായി സാംസ്കാരികമായി വലിയ പ്രാധാന്യം ഈ മൂന്നു നഗരങ്ങള്‍ക്കുമുണ്ട്.

വൈഗാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മധുരെ വിശ്വാസങ്ങളുടെ കാര്യത്തില്‍ അതീവ സമ്പന്നമായ നഗരമാണ്. ശിവന്‍റെ പ്രിയപ്പെ‌ട്ട ഇ‌ടമായി വിശേഷിപ്പിക്കപ്പെടുന്ന മധുരയുടെ അതിര്‍ത്തി കാക്കുന്നത് സിരുമലൈ കുന്നുകളും നാഗമലൈ കുന്നുകളുമാണ്. തൂങ്കാനഗരം അഥവാ ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്ന ഇവിടെ രാവും പകലും ഒരുപോലെ സജീവമാണ്. കിഴക്കിന്റെ ഏഥന്‍സ്, ഉത്സവങ്ങളുടെ നഗരം എന്നും താമരയുടെ ആകൃതിയിലുള്ളതിനാല്‍ ലോട്ടസ് സിറ്റി എന്നുമെല്ലാം മധുരയ്ക്ക് പേരുണ്ട്.രാമനെ ഈശ്വരനായി ആരാധിക്കുന്ന ഇടം എന്നാണ് രാമേശ്വരം എന്ന വാക്കിനര്‍ത്ഥം. പാമ്പന്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട പ്രദേശമാണ്. സീതയെ രാവണന്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാമന്‍ ലങ്കയിലേക്ക് പാലം പണിതതെന്നാണ് വിശ്വാസം.ഗന്ധമാദനപർവതം,ശ്രീ കോദണ്ഡരാമക്ഷേത്രം, ആഞ്ജനേയക്ഷേത്രം,അഗ്നിതീർഥം എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുവാനുണ്ട്.രാമേശ്വരത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ധനുഷ്കോടി. 1964 ൽ ഉണ്ടായ അതിഭയങ്കരമായ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നഗരമാണിത്. ശ്രീലങ്കയേയും ഇന്ത്യയേയും വേര്‍തിരിക്കുന്ന പാക്ക് കടലിടുക്കും തകര്‍ന്ന കെട്ടിടങ്ങളുമെല്ലാം ആണ് ഇവിടുത്തെ കാഴ്ചകള്‍.

ഗുരുവായൂരില്‍ നിന്നും തൃശൂര്‍ ആലുവ എറണാകുളം ആലപ്പുഴ കൊല്ലം തിരുവനന്തപുരം വഴിയാണ് ട്രെയിന്‍ പോകുന്നത്. ഈ സ്റ്റേഷനുകളില്‍ നിന്നെല്ലാം യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാം.ബോര്‍ഡിങ് സമയംഗുരുവായൂർ -23:10 / തൃശൂർ – 23:32 / ആലുവ – 00:27 /എറണാകുളം – 01:05/ ആലപ്പുഴ – 01:57 / കൊല്ലം – 03:42 / തിരുവനന്തപുരം സെൻട്രൽ – 05:15ഡീബോര്‍ഡിങ് സമയംതിരുവനന്തപുരം സെൻട്രൽ-22:55 /കൊല്ലം – 00:07 /ആലപ്പി – 01:49 / എറണാകുളം ജങ്ഷൻ – 04:00 / ആലുവ – 04:33 / തൃശൂർ -05:32 / ഗുരുവായൂർ – 06:40

സ്ലീപ്പര്‍ ക്ലാസിലായിരിക്കും യാത്ര. കോച്ച് S5, S4 എന്നിവയാണ് ഈ യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്ക്കായി സീറ്റ് നമ്പര്‍ 9 മുതല്‍ 14 വരെയും 17 മുതല്‍ 20 വരെയുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

യാത്രയില്‍ തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് 12,600 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 9,500 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 8800 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 7400 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 6300 രൂപയും ആയിരിക്കും.