Home അറിവ് മൃഗങ്ങൾക്കും തിരിച്ചറിയൽ കാർഡ്

മൃഗങ്ങൾക്കും തിരിച്ചറിയൽ കാർഡ്

മനുഷ്യര്‍ക്കുള്ള ആധാര്‍ നമ്പര്‍ പോലെ മൃഗങ്ങള്‍ക്കും ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രാബല്യത്തില്‍ വന്നു.നിലവില്‍ മൃഗങ്ങളുടെ കാതുകളില്‍ കമ്മല്‍ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്.

മൃഗങ്ങളുടെ തൊലിക്കടിയില്‍ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകള്‍, ആരോഗ്യപുരോഗതി, ഇന്‍ഷുറന്‍സ് എന്നീ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമാകും.

റീ ബില്‍ഡ് കേരള’ യില്‍ ഉള്‍പ്പെടുത്തിയ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള മൈക്രോ ചിപ്പ്, പത്തനംതിട്ട ജില്ലയില്‍ പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പാക്കി തുടങ്ങി. ഓമല്ലൂര്‍ എ ജി ടി ഗ്രീന്‍ ഗാര്‍ഡന്‍ ഫാമിലെ ‘അമ്മിണി’ എന്ന പശുവിലാണ് ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.