Home അറിവ് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി 12 മണി മുതൽ 52 ദിവസം ട്രോളിംഗ് നിരോധനം നിലവിൽ വരും.പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ് അനുവദിക്കുന്നതല്ല.ജില്ലാ നേത്യത്വത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലയുടെ തീരപ്രദേശത്ത് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരളതീരം വീട്ട് പോകണമെന്ന് അധികൃതർ അറിയിച്ചു. കേരള തീരം വിട്ട് പോകാൻ കഴിയാത്ത ബോട്ടുകൾക്ക് അതാത് ബേസ് ഓഫ് ഓപ്പറേഷനിൽ ആങ്കർ ചെയ്യാൻ നിർദ്ദേശം നൽകണം. .

അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ ജൂൺ 15 മുതൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം ആരംഭിക്കും. അഴീക്കോട് ഫിഷറീസ് കൺട്രോൾ റൂം നമ്പർ (0480 2996090) . അടിയന്തര സാഹചര്യങ്ങളിൽ കലക്ടറേറ്റ് കൺട്രോൾ റൂമിലും (0487 2362424) നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.ട്രോളിംഗ് നിരോധന സമയത്ത് കടലിൽ പോകുന്ന ഒരു വലിയ വള്ളത്തോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. കാരിയർ വളളത്തിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അതാത് ഫിഷറീസ് ഓഫീസിൽ ബോട്ടുടമകൾ റിപ്പോർട്ട് ചെയ്യണം.തീരപ്രദേശത്തും ഹാർബറുകളിലും മറ്റു പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവൽകൃത ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല . പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന ബോട്ടുകളൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

കായലിനോടോ, ജെട്ടിയോടോ പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 7അർദ്ധ രാത്രി വരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണം.ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം.ട്രോളിംഗ് നിരോധന കാലയളവിൽ കടൽ പെട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ജില്ലയിലെ ഒരു ബോട്ട് കൊട്ടേഷൻ പ്രകാരം വാടകയ്ക്ക് എടുക്കാനും അഞ്ച് കടൽ റസ്ക്യൂ ഗാർഡൻമാരെ നിയമിക്കുന്ന നടപടികളും പൂർത്തിയാക്കി.

. ജുവനൈൽ ഫിഷിംഗിനെതിരെ കർശന നടപടി സ്വീകരിക്കും.കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ആധാർകാർഡ് ,ലൈഫ് ജാക്കറ്റ് എന്നിവ കൈവശം വെക്കണം.നിരോധനം കഴിയുന്നതിനുള്ളിൽ ബോട്ടുകളും ഇൻ ബോർഡ് വള്ളങ്ങളും കളർകോഡിംഗ് പൂർത്തീകരിക്കണം. ജില്ലാ പൊലീസ് ചീഫിന് കോസ്റ്റൽ പട്രോളിംഗ് ശക്തമാക്കുന്നതിനുള്ള നിർദ്ദേശം നൽകി. അനുബന്ധ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന സൗജന്യറേഷൻ യഥാക്രമം കൃത്യമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും.