Home ആരോഗ്യം ശരീരത്തിലെ അമിതകൊഴുപ്പ് പുറംതള്ളാന്‍ പപ്പായ

ശരീരത്തിലെ അമിതകൊഴുപ്പ് പുറംതള്ളാന്‍ പപ്പായ

മ്മുടെ ശരീരത്തില്‍ അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പുറംതള്ളാന്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കുമെന്ന് പഠനം. അത്തരത്തില്‍ നമ്മെ ഏറ്റവും സഹായിക്കുന്ന ഴമാണ് പപ്പായ. ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പഴമാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പപ്പായയില്‍ ഉയര്‍ന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കലോറി കുറവാണ്. അതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായകമാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം പുറംതള്ളാനും ദഹനത്തിന് ഏറ്റവും മികച്ചതാണ് പപ്പായ.

പച്ച പപ്പായ ജ്യൂസായി കുടിക്കുന്നതും കറിവച്ചു കഴിക്കുന്നതും സാലഡില്‍ ഉള്‍പ്പെടുത്തുന്നതുമൊക്കെ ആരോഗ്യകരമാണ്. ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭഷണത്തിലുമെല്ലാം പപ്പായ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു പരിധി വരെ വിശപ്പിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. അതുകൊണ്ടു തന്നെ പപ്പായ കഴിച്ചുകൊണ്ട് അമിതഭാരത്തെ നിയന്ത്രിക്കാം.