Home വാണിജ്യം അലുമിനിയം വില കുത്തനെ കൂടി; കേരളത്തില്‍ കിലോയ്ക്ക് 150 രൂപയുടെ വര്‍ധന

അലുമിനിയം വില കുത്തനെ കൂടി; കേരളത്തില്‍ കിലോയ്ക്ക് 150 രൂപയുടെ വര്‍ധന

ഗോള വിപണിയില്‍ അലൂമിനിയം വില കുത്തനെ ഉയരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ആഗോള വിപണിയില്‍ ഇപ്പോള്‍ അലൂമിനിയം വില എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ മാത്രം 15 ശതമാനം വില വര്‍ധനയാണ് ഉണ്ടായത്.

അലുമിനിയം ഉത്പാദനം കൂടുതലുള്ള ഗിനിയയിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കയറ്റുമതി തടസപ്പെട്ടതും ചൈനയിലെ അലൂമിനിയം ഉത്പാദനം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം.

150 രൂപ വരെയാണ് കിലോയ്ക്ക് കേരളത്തില്‍ വില വര്‍ധിച്ചത് എന്ന് വ്യാപാരികള്‍ പറയുന്നു. ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് 120 മുതല്‍ 150 രൂപ വരെ.