Home നാട്ടുവാർത്ത രജിസ്റ്റർ മാര്യേജ് രഹസ്യമാക്കാനാവില്ല.

രജിസ്റ്റർ മാര്യേജ് രഹസ്യമാക്കാനാവില്ല.

രുമറിയാതെ രഹസ്യമായി രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് ഒരാളും ഇനി കരുതേണ്ട. കാര്യങ്ങളൊക്കെ പരസ്യമായ രഹസ്യമാകുകയാണ്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ ഫോട്ടോയും അഡ്രസും ഉൾപ്പടെയുള്ള വിവരങ്ങള്‍ ഇനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. നോട്ടീസ് ബോര്‍ഡുകള്‍ക്ക് പുറമെയാണ് വെബ്‌സൈറ്റില്‍ കൂടി വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അപേക്ഷകരുടെ വിവരം ഫോട്ടോ സഹിതം പരസ്യപ്പെടുത്തി ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും തീര്‍പ്പാക്കുകയും വേണമെന്നാണ് പുതിയ ചട്ടം.
പ്രണയിച്ചു രജിസ്റ്റര്‍ വിവാഹം കഴിക്കുന്നവര്‍ മിക്കവാറും രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ നിന്നു ഫോട്ടോ സഹിതമുള്ള അറിയിപ്പ് കീറി മാറ്റുന്നത് പതിവായതോടെയാണ് നടപടി കര്‍ശനമാക്കുന്നത്.
പുതിയ സംവിധാന പ്രകാരം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സ്‌പെഷ്യല്‍ മാര്യേജ് നോട്ടീസില്‍ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ചവരുടെ ഫോട്ടോ സഹിതമുള്ള വിവരം ലഭ്യമാകും.