Home അറിവ് കാലാവസ്ഥ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇനി ഡ്രോണുകളും

കാലാവസ്ഥ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇനി ഡ്രോണുകളും

കാലാവസ്ഥ വിവരങ്ങള്‍ ശേഖരിക്കാന്‍ ബലൂണുകള്‍ക്ക് പകരം ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ.പരമ്പരാഗത കാലാവസ്ഥ ബലൂണുകളേക്കാള്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വഴി കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

കൂടാതെ ഉയര്‍ന്നും താഴ്ന്നും പറക്കാന്‍ സാധിക്കും എന്നതും ഡ്രോണുകളുടെ പ്രത്യേകതയാണ്. കൂടാതെ കാലാവസ്ഥ ബലൂണുകളേക്കാള്‍ വേഗത്തില്‍ ഡ്രോണുകള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.

കാലാവസ്ഥ ബലൂണുകളിലെ ടെലിമെട്രി ഉപകരണമായ റേഡിയോസോണ്‍ഡെയില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ വഴി അന്തരീക്ഷമര്‍ദ്ദം, താപനില, കാറ്റിന്‍റെ ദിശ, വേഗത എന്നിവയെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ അവ റിസീവറിലേക്ക് അയക്കുന്നു. ഹൈഡ്രജന്‍ നിറച്ച ഈ ബലൂണുകള്‍ 12 കി.മീ ഉയരത്തില്‍ പറക്കുന്നു.

അഞ്ച് കിലോമീറ്റര്‍ ഉയരത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണുകളുപയോഗിക്കാനും ലഭിക്കുന്ന വിവരങ്ങള്‍ കാലാവസ്ഥ ബലൂണില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യാനുമാണ് ഇന്ത്യന്‍ കാലാവസ്ഥ നിലയം പദ്ധതിയിടുന്നത്.