Home Uncategorized പത്തിവിടര്‍ത്തി ആടിയാടി മുട്ടയില്‍ നിന്ന് പുറത്തേക്ക്: വൈറലായി രാജവെമ്പാല കുഞ്ഞ്

പത്തിവിടര്‍ത്തി ആടിയാടി മുട്ടയില്‍ നിന്ന് പുറത്തേക്ക്: വൈറലായി രാജവെമ്പാല കുഞ്ഞ്

കുട്ടികളാണെങ്കില്‍ അതെന്തിന്റെ തന്നെ ആയിക്കോട്ടെ, കാണുന്നവര്‍ക്ക് വളരെ കൗതുകവും സ്‌നേഹവുമെല്ലാം തോങ്ങും. അഥവാ അപകടകാരിയായ വിഷപ്പാമ്പിന്റെ കുട്ടിയാണെങ്കില്‍പ്പോലും കുഞ്ഞെന്ന പരിഗണന അതിന് ലഭിച്ചേക്കാം. അത്തരത്തില്‍ ഒരു പാമ്പിന്‍കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ഇങ്ങനെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന രാജവെമ്പാലയുടെ കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ലൈഫ് ഓണ്‍ എര്‍ത്ത് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.

ഒരാളുടെ കൈയിലാണ് രാജവെമ്പാലയുടെ മുട്ടയിരിക്കുന്നത്. അതില്‍ നിന്ന് മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പാമ്പിന്‍ കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. പുറത്തുവന്ന ഉടന്‍ തന്നെ പാമ്പിന്‍ കുഞ്ഞ് പത്തിവിടര്‍ത്തുന്നതും വീഡിയോയില്‍ കാണാം.