Home അറിവ് എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഈ മാസം 15ന്

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഈ മാസം 15ന്

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഈ മാസം 15ന് പ്രഖ്യാപിക്കും.പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കില്‍ kerala.gov.in. വഴി ഫലമറിയാം. മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തിയാകും പരീക്ഷാഫലം പ്രഖ്യാപിക്കുക.4,27407 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പായും പ്ലസ് 2വിന്റെ ഫലം ജൂണ്‍ 20നും മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.