Home അറിവ് ര​ണ്ട് ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ള്‍ വൈ​ദ്യു​തി ബോ​ര്‍​ഡ്​ ഉ​പേ​ക്ഷി​ക്കു​ന്നു.

ര​ണ്ട് ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ള്‍ വൈ​ദ്യു​തി ബോ​ര്‍​ഡ്​ ഉ​പേ​ക്ഷി​ക്കു​ന്നു.

കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തിമ​ന്ത്രാ​ല​യം അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​മൂ​ലം ര​ണ്ട് ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ള്‍ വൈ​ദ്യു​തി ബോ​ര്‍​ഡ്​ ഉ​പേ​ക്ഷി​ക്കു​ന്നു.വാക്ക​ല്ലാ​ര്‍, അ​ച്ച​ന്‍​കോ​വി​ല്‍ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ര​ണ്ട് പ​ദ്ധ​തി​ക​ള്‍​ക്കു​മാ​യി എ​ക​ദേ​ശം 210 ഏ​ക്ക​ര്‍ വ​ന​ഭൂ​മി ആ​വ​ശ്യ​മാ​ണ്.ഇ​ത്ര​യും ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ​ദ്ധ​തി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു പ​ദ്ധ​തി​ക​ളു​ടെ​യും സ​ര്‍​വേ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ച്‌ റി​പ്പോ​ര്‍​ട്ടു​ക​ളും കൈ​മാ​റി​യ​താ​ണ്.

ക​രി​മാ​ന്‍​തോ​ട് വാ​ക്ക​ല്ലാ​ര്‍ ന​ദി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച്‌​ 24 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച്‌ 13 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി​ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വൈ​ദ്യു​തി പ​ദ്ധ​തി​ക​ള്‍ ആ​വ​ശ്യ​മാ​ണ്. ഏ​റ്റ​വും ചെ​ല​വ്​ കു​റ​വ്​ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​മാ​ണ്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ പി​ന്നീ​ട്​ നാ​മ​മാ​ത്ര ചെ​ല​വേ​ ന​ട​ത്തി​പ്പി​ന്​ വേ​ണ്ടി​വ​രു​ക​യു​ള്ളൂ എ​ന്ന​താ​ണ്​ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ മേ​ന്മ. വ​നം​വ​കു​പ്പി​ന്​ പ​ക​രം ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ല്‍ പ​ദ്ധ​തി​ക്ക്​ സ്ഥ​ലം വി​ട്ടു​കി​ട്ടി​യേ​ക്കു​മെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. പ​ക​രം ഭൂ​മി ക​ണ്ടെ​ത്തി​ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ര്യ​മാ​യ ശ്ര​മം ന​ട​ത്തു​ന്നു​മി​ല്ല.

ജി​ല്ല​യി​ലെ തോ​ട്ടം​മേ​ഖ​ല​യി​ല്‍ വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി വ​ന​ഭൂ​മി കൈ​യേ​റി കൃ​ഷി ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഈ ​ഭൂ​മി സ​ര്‍​വേ ന​ട​ത്തി വീ​ണ്ടെ​ടു​ത്താ​ല്‍ പ​ദ്ധ​തി​ക്ക്​ വ​നം​വ​കു​പ്പ്​ വി​ട്ടു​ന​ല്‍​കു​ന്ന ഭൂ​മി​ക്ക്​ പ​ക​രം ഭൂ​മി ന​ല്‍​കാ​നാ​വു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.