മുപ്പത്തിയഞ്ച് വയസ് കഴിയുമ്പോഴേ ശരീരവും മനസും ഒരു പോലെ വയസായി എന്ന ചിന്തയിലേക്ക് എത്തിയോ ? ജീവിതത്തിലെ ചില ശീലങ്ങളോട് എന്നന്നേയ്ക്കുമായി ബൈ പറഞ്ഞാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.നമ്മെ വേഗത്തില്‍ വയസന്‍മാരാക്കുന്ന സ്വഭാവങ്ങള്‍ പിന്നീട് തുടരുകയും ചെയ്യരുത്. പ്രായത്തെ പിടിച്ചു കെട്ടാന്‍ ചില വഴികളിതാ
1. പ്രായത്തെ ഉറങ്ങി തോല്‍പ്പിക്കാം
നമ്മുടെ ആയുസില്‍ ഒരു മനുഷ്യന്‍ ശരാശരി 26 വര്‍ഷം ഉറങ്ങുകയാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കും, അതിനാല്‍ ഉറക്കം കളഞ്ഞൊരു പരിപാടിയും അരുതെന്നത് മനസില്‍ സൂക്ഷിക്കാം.
2. അമിത ഭക്ഷണം
അമിതമായി ഭക്ഷണം കഴിക്കുന്നതും പ്രായത്തെ വിളിച്ചു വരുത്തും, ശരീരത്തിന്റെ ഓജസും പ്രസരിപ്പുമെല്ലാം നഷ്ടപ്പെടുകയും ചെയ്യും. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതും അതുവഴി കൊളസ്‌ട്രോള്‍ പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ നമ്മള്‍ കീഴ്‌പ്പെടുകയും ചെയ്യും. അതിനാല്‍ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക.
3. നല്ല ഭക്ഷണം
നല്ല ഭക്ഷണം ആവശ്യത്തിന് അതാവണം ഭക്ഷണ കാര്യത്തില്‍ പാലിക്കേണ്ട നിയമം. നമ്മുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വിവിധ പോഷകങ്ങള്‍ ആവശ്യമാണ്. അതെല്ലാം അടങ്ങിയിട്ടുള്ള ആരോഗ്യദായകമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
4. വെയിലത്ത് നില്‍ക്കേണ്ട
അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ത്വക്ക് ക്യാന്‍സര്‍ പോലെയുള്ള മാരക അസുഖങ്ങള്‍ക്ക് കാരണമായേക്കാം. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും വാര്‍ദ്ധക്യം പെട്ടെന്ന് വിളിച്ചു വരുത്തുകയും ചെയ്യും അതിനാല്‍ ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുക.
5. വ്യായാമക്കുറവ്
മുപ്പത് കഴിഞ്ഞാല്‍ നാം കഴിക്കുന്ന ആഹാരത്തിന്റെ നല്ലൊരു പങ്കും ശരീരത്തില്‍ കൊഴുപ്പായി അടിയുന്നു. വ്യായാമത്തിലൂടെ മാത്രമേ ഇത് ഒഴിവാക്കാന്‍ കഴിയുകയുള്ളു. വേണ്ടത്ര വ്യായാമത്തിന്റെ അഭാവം പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ക്ഷണിച്ചു വരുത്തും.
6. ഡിപ്രഷന്‍
ഇന്നത്തെ കാലത്ത് വാര്‍ദ്ധക്യം വിളിച്ചു വരുത്തുന്ന രോഗമാണ് ഡിപ്രഷന്‍. ജോലി സമ്മര്‍ദം, വ്യക്തിപരമായ പ്രശ്നങ്ങള്‍ മുതലായ ഇതിനു കാരണമായേക്കാം. സമ്മര്‍ദ്ദം നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ആവശ്യമുള്ളപ്പോള്‍ വിദഗ്ദ്ധ സഹായം തേടാന്‍ മടികാട്ടരുത്
7. കസേര ജോലികള്‍
ഓഫീസില്‍ ഇരുന്ന് അധിക നേരം ജോലി ചെയ്യുന്നവരില്‍ അത് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കും. വ്യായാമം ചെയ്യുന്നവരില്‍ പോലും ഓഫീസില്‍ മണിക്കൂറുകള്‍ ഒറ്റ ഇരുപ്പില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ജോലി സമയത്ത് ഇടയ്ക്കിടെ നടക്കാനോ എഴുന്നേറ്റ് നില്‍ക്കുവാനോ ശ്രമിക്കണം.
8. ചായ കുടി
ഓഫീസില്‍ ബ്രേക്ക് സമയങ്ങളില്‍ ദിവസവും ഒന്നിലധികം തവണ ചായയും കാപ്പിയും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ചായയ്‌ക്കൊപ്പം എണ്ണക്കടികള്‍ കഴിക്കുന്നതും നന്നല്ല.
9.സാമൂഹിക ജീവിതം
സാമൂഹികവല്‍ക്കരണത്തിന്റെ അഭാവം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജോലി സമയത്തിന് പുറമേയുള്ള സമയം വീട്ടില്‍ മാത്രം ഒതുങ്ങാതെ എന്തെങ്കിലും സമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.
10. സെക്സ്
ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങളും ആയുസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശാരീരികവും മാനസികവുമായ അടുപ്പം സന്തോഷകരമായ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.
11. പുകവലി
പുകവലി നമ്മുടെ ശരീരത്തില്‍ പലതരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിക്കും. ഇത് ക്യാന്‍സര്‍ പോലെയുള്ള മാരക വ്യാധികള്‍ക്കും കാരണമായേക്കാം. പുകവലി ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യും.
12. മദ്യപാനം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരും പറഞ്ഞ് അറിയേണ്ട കാര്യമില്ല. എന്നിട്ടും മദ്യ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സ്ഥിരമായി മദ്യപിക്കുന്നത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം വേഗത്തിലാക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും സ്ഥിര മദ്യപാനം ബാധിക്കും. പതിവായി മദ്യം കഴിക്കുന്നത് പ്രായമാകല്‍ വേഗത്തിലാക്കുമെന്നറിഞ്ഞ് ഒരു തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്.