Home അറിവ് സിം കാർഡ് ഇല്ലാതെ ഫോൺ ചെയ്യാം. ബിഎസ്എൻഎൽ പ്ലാൻ അറിയാമോ?

സിം കാർഡ് ഇല്ലാതെ ഫോൺ ചെയ്യാം. ബിഎസ്എൻഎൽ പ്ലാൻ അറിയാമോ?

വോയിസ് ഓവര്‍ ഇന്റനെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനവുമാണിത്. വിംഗ്സ് എന്ന പേരിലുള്ള പ്ലാൻ ബി എസ് എൻ എല്ലിന്റേതാണ്.

സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍,ഐ.ഒ.എസ്, പ്ലാറ്റ്ഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലെറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്ന് സാധിക്കും.


വരിക്കാരാകുന്നവര്‍ക്ക് 1099 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് രാജ്യത്ത് എവിടെയുമുള്ള ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. ദേശീയ അന്തര്‍ ദേശീയ റോമിംഗ് സൗകര്യത്തോടെയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിനു പുറത്തായിരിക്കുന്ന വേളകളില്‍ ഇന്ത്യയിലെ ഏതു ഫോണിലേക്കും ലോക്കല്‍ കോള്‍ എന്ന പോലേ വിളിക്കാം. ഏതു സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം.

മൊബൈല്‍ കവറേജ് കുറവുള്ള ഇടങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ചുള്ള കോളുകള്‍ക്കും സൗകര്യമുണ്ടാകും. ലാന്‍ഡ് ഫോണ്‍ അടക്കം രാജ്യത്തെ ഏതു ഫോണുകളിലേക്കും വിളിക്കാന്‍ സാധിക്കുമെന്നതാണ് വിംഗ്‌സിന്റെ പ്രത്യേകത. വീഡിയോ കോളിംഗിനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്.