Home വാഹനം ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് വിമാനം: പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്ന് റോള്‍സ് റോയ്‌സ്

ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് വിമാനം: പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്ന് റോള്‍സ് റോയ്‌സ്

ങ്ങളുടെ പുതിയ വൈദ്യുതി വിമാനത്തിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്ന് റോള്‍സ് റോയ്സ് അറിയിച്ചു. വൈദ്യുതി വിമാനങ്ങളുടെ വേഗതയുടെ റെക്കോര്‍ഡ് ഈ വിമാനം മറികടക്കുമെന്നാണ് റോള്‍സ് റോയസിന്റെ അവകാശവാദം. റോള്‍സ് റോയ്സ് പദ്ധതിയായ ACCELന്റെ ഭാഗമായാണ് പുതിയ നേട്ടങ്ങള്‍. ഈ പദ്ധതി പ്രകാരം 2025 ഓടെ മലിനീകരണമില്ലാത്ത വിമാനങ്ങളും എന്‍ജിനുകളും നിര്‍മിക്കും.

ionBird എന്ന വിമാന മാതൃകയിലായിരുന്നു റോള്‍സ് റോയ്സിന്റെ പരീക്ഷണം. 500 എച്ച്പി ശേഷിയുള്ള വൈദ്യുത എന്‍ജിനും 250 വീടുകള്‍ക്ക് വേണ്ട വൈദ്യുതി നല്‍കാന്‍ ശേഷിയുള്ള 6000 സെല്ലുകളും ചേര്‍ത്തായിരുന്നു വിമാനത്തിന്റെ ശേഷി പരീക്ഷിച്ചത്. ഏതാണ്ട് 320 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഈ വിമാനത്തിന് മണിക്കൂറില്‍ 480 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാനാകുമെന്നാണ് അവകാശവാദം. പരീക്ഷണം ഉറപ്പു നല്‍കുന്ന ഈ വേഗത സാധ്യമായാല്‍ ഏറ്റവും വേഗമുള്ള വൈദ്യുതി വിമാനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്യും.

ആക്സെലറേറ്റിങ് ദ ഇലക്ട്രിഫിക്കേഷന്‍ ഓഫ് ഫ്ളൈറ്റ് അഥവാ ACCEL എന്ന റോള്‍സ് റോയ്സിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ വൈദ്യുതി വിമാനം നിര്‍മിച്ചിരിക്കുന്നത്. വ്യോമയാന രംഗത്തെ മലിനീകരണം കുറയ്ക്കുകയെന്നതാണ് ACCELന്റെ ലക്ഷ്യം. വൈദ്യുത വിമാനങ്ങളും വിമാന നിര്‍മാതാക്കള്‍ക്കുവേണ്ട വൈദ്യുതി എന്‍ജിനുകളുമാണ് ഇവര്‍ നിര്‍മിക്കുക.

ഇലക്ട്രിക് മോട്ടോര്‍ നിര്‍മാണ കമ്പനിയായ യാസയും വ്യോമയാന സ്റ്റാര്‍ട്ടപ്പ് ഇലക്ട്രോലൈറ്റുമായും ചേര്‍ന്നാണ് റോള്‍സ് റോയ്സിന്റെ വൈദ്യുതി വിമാന പദ്ധതി. വൈദ്യുതി വിമാനത്തിന്റെ പരീക്ഷണ വിഡിയോ റോള്‍സ് റോയ്സ് യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.