Home അറിവ് കെഎസ് മെയിന്‍ പരീക്ഷക്കുള്ള പരിശീലനം ആരംഭിച്ചു; കൂടുതല്‍ വിവരങ്ങളറിയാം

കെഎസ് മെയിന്‍ പരീക്ഷക്കുള്ള പരിശീലനം ആരംഭിച്ചു; കൂടുതല്‍ വിവരങ്ങളറിയാം

കെഎഎസ് പ്രാഥമിക പരീക്ഷയില്‍ വിജയിച്ചവര്‍ക്കായി മെയിന്‍ പരീക്ഷയ്ക്കായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. പരിശീന പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നിര്‍വ്വഹിച്ചത്. Functions Responsibilities, Privileges of state Legislatures and Parliament എന്ന വിഷയത്തില്‍ ആദ്യ ക്ലാസ്സ് എടുത്തു കൊണ്ടാണ് പരിശീലലനം ആരംഭിച്ചത്.

പ്രാഥമിക പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ബോര്‍ഡ് പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മെയിന്‍ പരീക്ഷയുടെ പരിശീലനം. പ്രാഥമിക പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയിട്ടുള്ള ക്ലാസുകള്‍ ഇനി ആവര്‍ത്തിക്കില്ല.

ഈ ക്ലാസുകള്‍ യുവജന ക്ഷേമബോര്‍ഡ് thewindow യുട്യൂബ് ചാനലില്‍ ലഭ്യമാണ്. തുടര്‍ ക്ലാസുകള്‍ 13-ാം തീയതി മുതല്‍ the window channel വഴി ആരംഭിക്കുന്നു. online വഴിയാണ് ക്ലാസുകള്‍ നടക്കുന്നത്. മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യാവുന്നതാണ്. https://www.youtube.com/c/KSYWBTheWindow