Home അറിവ് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍; 200 രൂപക്ക് മുകളില്‍ ഡെലിവറി ചാര്‍ജ് ഇല്ല

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍; 200 രൂപക്ക് മുകളില്‍ ഡെലിവറി ചാര്‍ജ് ഇല്ല

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും ലഭ്യമാകും. www.kudumbashreebazaar.com എന്ന വെബ്‌സൈറ്റില്‍ ആണ് ഓഫറുകളുമായി കുടുംബശ്രീ എത്തുന്നത്. ഈ വെബ്‌സൈറ്റ് വഴി മികച്ച ഓഫറുകളുമായി കുടുംബശ്രീ ഉത്സവ് വിപണന മേള ഇന്ന് (നവംബര്‍ 4) ആരംഭിക്കും.

350 കുടുംബശ്രീ സംരംഭകരുടെ 1020 ഉത്പന്നങ്ങളാണ് ഈ പോര്‍ട്ടലിലൂടെ ലഭ്യമാവുക. നാടന്‍ അച്ചാറുകള്‍, ചിപ്‌സ്, കരകൗശല വസ്തുക്കള്‍, സോപ്പ് ഉത്പന്നങ്ങള്‍, കുട, ബാഗ്, കറി പൊടികള്‍ തുടങ്ങിയ സാധനങ്ങളെല്ലാം വലിയ ഡിസ്‌കൗണ്ടുകളില്‍ ലഭ്യമാണ്.

200 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും. സംരംഭകര്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ 20% അധിക ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കും. 1000 രൂപക്കും 3000 രൂപക്കും മേലെ വാങ്ങുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും നല്‍കും.