Home വാണിജ്യം ഗൂഗിളിന് ഇന്ത്യയില്‍ വന്‍ സാമ്പത്തിക നേട്ടം; വരുമാനം 34.8 ശതമാനം ഉയര്‍ന്നു

ഗൂഗിളിന് ഇന്ത്യയില്‍ വന്‍ സാമ്പത്തിക നേട്ടം; വരുമാനം 34.8 ശതമാനം ഉയര്‍ന്നു

ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ച ഏതൊരു അന്താരാഷ്ട്ര കമ്പനിയും സ്വപ്‌നം കാണുന്നതായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 34.8 ശതമാനമാണ് ഉയര്‍ന്നത്. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്.

2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4147 കോടിയായിരുന്നു. ഇത് 2019-20 കാലത്ത് 5593.8 കോടിയായി ഉയര്‍ന്നു. 2018-19 ല്‍ ലാഭം 472.8 കോടിയായിരുന്നത് 2019-20 ആയപ്പോഴേക്കും ഇത് 586.2 കോടിയായി.

അതേസമയം, കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍ നിന്ന് 4455.5 കോടി രൂപയായാണ് ചെലവ് ഉയര്‍ന്നത്. കമ്പനിയുടെ വരുമാനത്തില്‍ 27 ശതമാനവും പരസ്യ വരുമാാനമാണ്. ഐടി അനുബന്ധ സേവനങ്ങളില്‍ നിന്നാണ് 32 ശതമാനം വരുമാനം ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 41 ശതമാനവുമാണ്.