Home അറിവ് 72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കള്‍; ടെലഗ്രാം ഉപയോക്താക്കള്‍ 50 കോടി കവിഞ്ഞു

72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കള്‍; ടെലഗ്രാം ഉപയോക്താക്കള്‍ 50 കോടി കവിഞ്ഞു

ന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ, 72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കളെയാണ് ടെലഗ്രാമിന് ലഭിച്ചത്. ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്

2013-ല്‍ സ്ഥാപിതമായതിന് ശേഷം വിപണിയില്‍ സ്ഥിരതയോടെ നില്‍ക്കാനും വളര്‍ച്ചയുണ്ടാക്കാനും ടെലഗ്രാമിന് സാധിച്ചു. ടെലഗ്രാമിന്റെ ഓപ്പണ്‍ സോഴ്‌സ് സ്വഭാവവും എതിരാളികളോട് കിട പിടിക്കുന്ന സൗകര്യങ്ങളും ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്

പുതുതായി എത്തിയ ഉപയോക്താക്കളില്‍ 38 ശതമാനം ഏഷ്യയില്‍നിന്നാണ്. 27 ശതമാനം യൂറോപ്പില്‍നിന്നും 21 ശതമാനം ലാറ്റിന്‍ അമേരിക്കയില്‍നിന്നും എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയില്‍ നിന്നുള്ളവരാണ്

മുമ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴുള്ളത് വ്യത്യസ്തമാണെന്നും ഓരോ ദിവസവും 15 ലക്ഷം വരെ പുതിയ ഉപയോക്താക്കള്‍ എത്തുന്നുണ്ടെന്നും ദുരോവ് പറഞ്ഞു

റഷ്യന്‍ ആപ്ലിക്കേഷനാണ് ടെലഗ്രാം എന്ന പ്രചാരണം ടെലഗ്രാമിന് വെല്ലുവിളിയാവുന്നുണ്ട്. റഷ്യയിലാണ് തുടക്കമെങ്കിലും റഷ്യന്‍ ഭരണകൂടവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടെലഗ്രാം റഷ്യ വിടുകയും ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുകയുമായിരുന്നു.ലണ്ടനിലും യു.എ.ഇയിലുമായാണ് ടെലഗ്രാമിന്റെ നിയന്ത്രണം.