Home വാണിജ്യം വീഡിയോകള്‍ കണ്ടെത്താന്‍ പുതിയ മാര്‍ഗം; ഹാഷ്ടാഗ് സംവിധാനമൊരുക്കി യൂട്യൂബ്

വീഡിയോകള്‍ കണ്ടെത്താന്‍ പുതിയ മാര്‍ഗം; ഹാഷ്ടാഗ് സംവിധാനമൊരുക്കി യൂട്യൂബ്

പയോക്താക്കള്‍ക്ക് വീഡിയോകള്‍ പെട്ടെന്ന് കണ്ടെത്താനുള്ള എളുപ്പമാര്‍ഗവുമായി യൂട്യൂബ്. ഹാഷ്ടാഗുകള്‍ ഉപയോഗപ്പെടുത്തി കാണാന്‍ ആഗ്രഹിക്കുന്ന വിഡിയോകള്‍ എളുപ്പത്തില്‍ തിരയാനുള്ള അവസരമാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹാഷ്ടാഗ് രീതി തന്നെയാണ് ഇനി യൂട്യൂബിലും ലഭ്യമാകുക.

ഒറ്റ സേര്‍ച്ചിലൂടെ ഹാഷ്ടാഗില്‍ ആവശ്യപ്പെടുന്ന കണ്‍ടെന്റ് അടങ്ങിയ വിഡിയോകളുള്ള ഒരു പേജിലേക്കായിരിക്കും ഇനി ഉപഭോക്താക്കള്‍ എത്തുക. ഇതില്‍ ഏറ്റവും മികച്ച വിഡിയോകള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക. അതേസംയം മികച്ച വിഡിയോകള്‍ യൂട്യൂബ് കണ്ടെത്തുന്നതിന്റെ മാനദണ്ഡം ഇനിയും വ്യക്തമായിട്ടില്ല.

കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ എന്ന ക്രമത്തിലല്ല ഇത് എന്നാണ് നിലവിലെ ക്രമീകരണത്തില്‍ നിന്ന് മനസിലാകുന്നത്. സേര്‍ച്ചില്‍ ഒരു വാക്കെഴുതി വിഡിയോയിലേക്ക് എത്തുന്നതിനേക്കാള്‍ പ്രയോജനകരമാണ് പുതിയ ഹാഷ്ടാഗ് സംവിധാനമെന്നാണ് വിലയിരുത്തല്‍.
ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഈ സേവനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.