Home വാണിജ്യം സെര്‍ച്ച് ഒപ്ഷന്‍ എടുത്തുകളയുമെന്ന് ഗൂഗിള്‍, ഫീഡില്‍ നിന്ന് വാര്‍ത്ത ഒഴിവാക്കുമെന്ന് ഫേസ്ബുക്ക്; പോകേണ്ടവര്‍ക്ക് പോകാമെന്ന് ഓസ്ട്രേലിയയും

സെര്‍ച്ച് ഒപ്ഷന്‍ എടുത്തുകളയുമെന്ന് ഗൂഗിള്‍, ഫീഡില്‍ നിന്ന് വാര്‍ത്ത ഒഴിവാക്കുമെന്ന് ഫേസ്ബുക്ക്; പോകേണ്ടവര്‍ക്ക് പോകാമെന്ന് ഓസ്ട്രേലിയയും

പയോക്താക്കളിലേക്ക് എത്തിക്കുന്ന വാര്‍ത്തകള്‍ക്ക് ഗൂ​ഗിളും ഫേസ്ബുക്കും അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നടപടികളുമായി ഇരു കമ്പനികളും.

പുതിയ നിയമവുമായി ​പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ​ഗൂ​ഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോ​ക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും രാജ്യത്ത്നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചു. വിഷയത്തില്‍ ഓസ്ട്രേലിയയെ മാതൃകയാക്കി മറ്റ് രാജ്യങ്ങളിലും ഇത്തരം നിയമം നടപ്പിലായാൽ വൻ ബാധ്യത വരുമെന്ന് കമ്പനികൾ വ്യക്തമാക്കി.

നിയമവുമായി ഓസ്ട്രേലിയ മുന്നോട്ട് പോകുകയാണെങ്കിൽ രാജ്യത്ത് സേവനം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർ​ഗങ്ങൾ ഇല്ല എന്നാണ് കമ്പനിയുടെ പ്രതിനിധികൾ പറയുന്നത്.

അതേസമയം നിരവിധി മനുഷ്യരുടെ മണിക്കൂറുകളുടെ അധ്വാനംകൊണ്ട് സ്വന്തമായി വാർത്തകൾ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ​ഗൂ​ഗിളും ഫേസ്ബുക്കും പണം നൽകണമെന്ന തീരുമാനമാണ് ഓസ്ട്രേലിയൻ പാർലമെന്റ് കൈക്കൊണ്ടിരിക്കുന്നത്. കമ്പനികളുടെ ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ലെന്ന നയമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്വീകരിച്ചിരിക്കുന്നത്.