Home അറിവ് ഇനിമുതല്‍ ഒരേ സമയം മൂന്ന് ഡീലര്‍മാരില്‍ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാം

ഇനിമുതല്‍ ഒരേ സമയം മൂന്ന് ഡീലര്‍മാരില്‍ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാം

നിമുതല്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം മൂന്നു ഡീലര്‍മാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത പ്രകാരം ആദ്യം വിതരണം ചെയ്യുന്നവരില്‍ നിന്നും സിലിണ്ടര്‍ വാങ്ങാനും കഴിയും.

ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉജ്വല്‍ യോജന കൂടുതല്‍ വിപുലമാക്കും. ഇതുപ്രകാരം ഒരു കോടി ഗ്യാസ് കണക്ഷന്‍ അടുത്ത രണ്ടു വര്‍ഷം കൊണ്ട് വിതരണം ചെയ്യുമെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അറിയിച്ചു.

എല്ലാ വീടുകളിലും പാചകവാതക കണക്ഷന്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആവശ്യമായ രേഖകള്‍ ഇല്ലാത്തവര്‍ക്കും കണക്ഷന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പ്രകാരം ഇതുവരെ എട്ടുകോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തിട്ടുണ്ട്.