Home വാണിജ്യം ഐഒഎസ് 9 ഐഫോണുകളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

ഐഒഎസ് 9 ഐഫോണുകളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കമ്പനി ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. വാട്ട്‌സ്ആപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സ്ലോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് പ്രവര്‍ത്തിക്കില്ല. വരാനിരിക്കുന്ന വാട്ട്‌സ്ആപ്പിന്റെ അപ്‌ഡേറ്റില്‍, ഐഫോണ്‍ 4, ഐഫോണ്‍ 4 എസ് എന്നിവയുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റുചെയ്യാനാകില്ലെന്നാണ്. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ അപെഡേറ്റ് ചെയ്തില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

ആര്‍ക്കൈവുചെയ്ത ചാറ്റുകളുടെ മെച്ചപ്പെട്ട പതിപ്പാണ് വാട്ട്‌സ്ആപ്പില്‍ പുതിയതായി വരാന്‍ പോകുന്നത്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ തന്നെ റിലീസ് ചെയ്യും. ആര്‍ക്കൈവുചെയ്ത ചാറ്റ് സെല്ലിനായി വാട്ട്‌സ്ആപ്പ് യൂസര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തലുകള്‍ തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.