Home അറിവ് നാല് തദ്ദേശീയ ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ അവതരിപ്പിച്ച് ഐടെല്‍; വില 16,990 രൂപ മുതല്‍

നാല് തദ്ദേശീയ ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ അവതരിപ്പിച്ച് ഐടെല്‍; വില 16,990 രൂപ മുതല്‍

ന്‍ഡ്രോയിഡ് ടെലിവിഷന്റെ പുതിയ നാലു മോഡലുകള്‍ അവതരിപ്പിച്ച് ഐടെല്‍. 5000 ആപ്പുകളും ആയിരം വീഡിയോ സ്ട്രീമിങ്ങുകളും ഏത് കോണില്‍ നിന്നും വ്യക്തമായി കാണാം തുടങ്ങിയ ഫീച്ചറുകളും ടെലിവിഷനുകളുടെ പ്രതേകതയാണ്. തദ്ദേശീയമായി നിര്‍മ്മിച്ച ഈ ടെലിവിഷനുകള്‍ക്ക് 16,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

രണ്ടു കാറ്റഗറിയിലായാണ് ടെലിവിഷനുകള്‍ അവതരിപ്പിച്ചത്. 32 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെ വിവിധ വലിപ്പത്തിലുള്ള ടെലിവിഷനുകളാണ് വിപണിയില്‍ എത്തിച്ചത്.

ഡിസ്‌പ്ലേയ്ക്കും സൗണ്ടിനും കൂടുതല്‍ പ്രാധാന്യം നല്‍കി, 400 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, ഫ്രെയിംലെസ് ഡിസൈന്‍, ഡോള്‍ബിയോട് കൂടിയ 24ഡബ്ല്യൂ സ്റ്റീരിയോ സൗണ്ട് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടെലിവിഷന്‍ രൂപകല്‍പ്പന ചെയ്തത്. 170 ഡിഗ്രി ആഗിളിലും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത് നവ്യാനുഭവമാകും.

ഒരു ജിബി റാമും എട്ട് ജിബി സ്റ്റോറേജ് ശേഷിയുമാണ് ടെലിവിഷനുകള്‍ക്ക് ഉള്ളത്.ഗൂഗിള്‍ പ്ലേ വഴി ഇഷ്ടപ്പെട്ട ആപ്പുകള്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്. 32 ഇഞ്ച് ടെലിവിഷന് 16999 രൂപയാണ് വില. 43 ഇഞ്ചിന് 28,499 രൂപയാണ്.