Home അറിവ് ഫോണ്‍ വിളിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പ്; കര്‍ശന നടപടികളുമായി ഐആര്‍ഡിഎ

ഫോണ്‍ വിളിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പ്; കര്‍ശന നടപടികളുമായി ഐആര്‍ഡിഎ

ന്‍ഷുറന്‍സ് മേഖലയില്‍ വ്യാപകമായി നടന്നുവരുന്ന തട്ടിപ്പ് തടയാന്‍ നടപടിയുമായി നിയന്ത്രണ ഏജന്‍സിയായ ഐആര്‍ഡിഎ രംഗത്ത്. പോളിസി ഉടമകള്‍ക്ക് സന്ദേശം അയക്കാന്‍ ഉപയോഗിക്കുന്ന ടെംപ്ലേറ്റ് ടെലികോം കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളോട് ഐആര്‍ഡിഎ നിര്‍ദേശിച്ചു.

വ്യാജ ഫോണ്‍വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും പോളിസി ഉടമകളെ തട്ടിപ്പിന് ഇരയാക്കുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഐആര്‍ഡിഎയുടെ നിര്‍ദേശം. വ്യാജ ഫോണ്‍വിളികളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതിന് ടെലികോം രംഗത്തെ നിയന്ത്രണ ഏജന്‍സിയായ ട്രായ് ചില വ്യവസ്ഥകള്‍ കൊണ്ടുവന്നിരുന്നു. 2018ലാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഐആര്‍ഡിഎയുടെ നടപടി.

ഫോണ്‍വിളികളും സന്ദേശങ്ങളും തിരിച്ചറിയുന്നതിന് നിശ്ചിത മാതൃകയില്‍ ടെലികോം കമ്പനികളില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ട്രായിയുടെ നിര്‍ദേശം. സ്ഥാപത്തിന്റെ ഹെഡര്‍ ഉള്‍പ്പെടെ ഫോണ്‍വിളികളും സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നവിധത്തില്‍ പ്രത്യേക മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ട്രായ് നിര്‍ദേശിച്ചത്.