Home അറിവ് മദ്യം വീട്ടുപടിക്കലെത്തും; ഏഴുമണി മുതല്‍ രാത്രി എട്ട് വരെ സര്‍വീസ്

മദ്യം വീട്ടുപടിക്കലെത്തും; ഏഴുമണി മുതല്‍ രാത്രി എട്ട് വരെ സര്‍വീസ്

കോവിഡ് വ്യാപനം തീവ്രമാവുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ മുംബൈ നഗരസഭയുടെ അനുമതി നല്‍കി. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനം. ജനങ്ങള്‍ തിങ്ങി നിനന്ന് മദ്യം വാങ്ങുന്നത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമാകും.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം മദ്യവിതരണമെന്ന് നിര്‍ദേശമുണ്ട്. ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് പെര്‍മിറ്റുള്ള ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ ഏത് ദിവസമാണെങ്കിലും മദ്യം വീട്ടില്‍ എത്തിച്ചുകൊടുക്കാം. രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടുവരെയാണ് മദ്യം വീട്ടിലെത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.

അംഗീകൃത നാടന്‍ മദ്യവും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും കടകളിലെ കൗണ്ടറുകളിലൂടെ വില്‍ക്കാന്‍ അനുമതിയില്ല. വിദേശമദ്യം മാത്രമേ കടകളില്‍ ലഭിക്കൂ.