Home ആരോഗ്യം ജലദോഷം കൊറോണ വൈറസുകളെ ചെറുക്കും; പുതിയ പഠനം പുറത്ത്

ജലദോഷം കൊറോണ വൈറസുകളെ ചെറുക്കും; പുതിയ പഠനം പുറത്ത്

ലദോഷത്തിന് കാരണമാകുന്ന റൈനോവൈറസ് കോവിഡ് 19 വൈറസുകളെ ചെറുക്കുമെന്ന് തെലിയിക്കുന്ന പുതിയ ഗവേഷണ ഫലം പുറത്ത്. റൈനോവൈറസുകള്‍ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുകയും എയര്‍വെ ടിഷ്യുവില്‍ (ശ്വസന നാളത്തില്‍ ഉള്ളവ) കോവിഡ് വൈറസ് പെരുകാന്‍ അനുവദിക്കില്ലെന്നുമാണ് പഠനത്തില്‍ തെളിഞ്ഞത്.

യേല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇത്തരത്തിലുള്ള പ്രതിരോധം കോവിഡ് തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

എയര്‍വെ ടിഷ്യുവില്‍ ഓരോ ആറ് മണിക്കൂറിലും കോവിഡ് വൈറസ് ഇരട്ടിക്കുന്നതാണ് സാധാരണ സംഭവിക്കുന്നത്. എന്നാല്‍ റൈനോവൈറസ് ബാധിച്ച എയര്‍വെ ടിഷ്യുകളില്‍ ഈ പ്രക്രിയ നടക്കുന്നില്ല. രോഗാണുക്കളെ പ്രതിരോധിക്കുന്ന പ്രോട്ടീനുകള്‍ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ കഴിയും. ഇത് മരുന്നായും ലഭിക്കും. പക്ഷെ എല്ലാം സമയത്തെ ആശ്രയിച്ചിരിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.